Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 12:05 AM GMT Updated On
date_range 16 Feb 2022 12:05 AM GMTസി.എം. അബ്ദുല്ല മൗലവിയെ അനുസ്മരിച്ചു
text_fieldsbookmark_border
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയെ അനുസ്മരിച്ച് നാട്. ഇദ്ദേഹത്തിന്റെ ദുരൂഹ മരണം നടന്നിട്ട് 12 വർഷം പിന്നിട്ട ദിവസമായ തിങ്കളാഴ്ച പ്രാർഥന ചടങ്ങുകൾ ഉൾപ്പെടെ നടന്നു. അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റി നേതാക്കളും മഖ്ബറയില്‍ പ്രാര്‍ഥന നടത്തിയശേഷം അനിശ്ചിതകാല സമരപ്പന്തലില്‍ എത്തി. മരണത്തിന് ഉത്തരവാദികളായ പ്രതികളെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 578ാം ദിനമായ തിങ്കളാഴ്ച ബുര്‍ഹാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷതവഹിച്ചു. ഉദുമ പടിഞ്ഞാര്‍ ഖാദി സി.എ. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍, സി.എ. മുഹമ്മദ് ഷാഫി, യൂസഫ് ഉദുമ, സര്‍ദാര്‍ മുസ്തഫ, സി.എം. അബ്ദുല്ല കുഞ്ഞി ഹാജി, മൊയ്തീന്‍ ഹാജി കോളിയടുക്കം, അബ്ബാസ് ഹാജി ബെദിര, സീതി ഹാജി കോളിയടുക്ക, സി.എ. ഖലീല്‍, അബ്ബാസ് ഹാജി കുന്നില്‍, സി.എ. മജീദ് എന്നിവർ സംസാരിച്ചു. 2010 ഫെബ്രുവരി 15നാണ് അബ്ദുല്ല മൗലവി ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
Next Story