Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനീലേശ്വരത്തെ...

നീലേശ്വരത്തെ പൊതുശ്മശാനങ്ങള്‍ അത്യാധുനിക സൗകര്യത്തിലേക്ക്

text_fields
bookmark_border
നീലേശ്വരം: നഗരസഭയിലെ പൊതുശ്മശാനങ്ങള്‍ അത്യാധുനിക സൗകര്യത്തിലേക്ക്. പരമ്പരാഗത രീതിയിലുണ്ടായിരുന്ന ചാത്തമത്ത്, ചിറപ്പുറം പൊതുശ്മശാനങ്ങളാണ് വാതക ശ്മശാനങ്ങളായി മാറുന്നത്. ഇതില്‍ ചാത്തമത്ത് പൊതു ശ്മശാനത്തി​െന്‍റ പണി അന്തിമഘട്ടത്തിലെത്തി. ചിറപ്പുറം വാതക ശ്മശാനത്തി​‍ൻെറ നിര്‍മാണം തറക്കല്ലിടല്‍ നടപടിയിലേക്ക് നീങ്ങുകയാണ്. 77 ലക്ഷം രൂപ ചെലവിട്ടാണ് ചാത്തമത്തേത്​ വാതക ശ്മശാനമാക്കിയത്. പരമ്പരാഗത രീതിയില്‍ ചിരട്ട ഉപയോഗിച്ചാണ് ഇവിടെ സംസ്‌കാരം നടത്തിയിരുന്നത്. മണിക്കൂറുകള്‍ നീളുന്ന സംസ്‌കാര ചടങ്ങുകള്‍ വാതക ശ്മശാനമായി മാറുന്നതോടെ ഒരു മണിക്കൂര്‍ മതിയാകും. 48 ലക്ഷം രൂപ അനുവദിച്ച് ചിറപ്പുറത്ത് നിര്‍മിക്കുന്ന വാതക ശ്മശാനത്തി​െന്‍റ തറക്കല്ലിടല്‍ ഉടന്‍ നടക്കും. 33 ലക്ഷം രൂപയുടെ അനുബന്ധ സംവിധാനങ്ങള്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും റോട്ടറി ക്ലബ് നീലേശ്വരവും ചേര്‍ന്ന് ഏറ്റെടുക്കും. ലൈസന്‍സ് പുതുക്കാം കാഞ്ഞങ്ങാട്: നഗരസഭ ഐ.എഫ്.ടി.ഇ ആൻഡ്​ ഒ.എസ് ലൈസന്‍സ് പുതുക്കുന്നതിന് മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിച്ചു. citizen portal, Isgkerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 31. ബാക്കത്തിമാര്‍ കുളം നവീകരിക്കുന്നു കാസർകോട്​: മധൂര്‍ പഞ്ചായത്തിലെ ഉളിയയില്‍ ഒരേക്കര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ബാക്കത്തിമാര്‍ കുളം നവീകരിക്കുന്നു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ജില്ല പഞ്ചായത്തുമായി ചേര്‍ന്ന് 28.76 ലക്ഷം രൂപ ചെലവഴിച്ചാണ്​ നവീകരണ പദ്ധതി. ആറു മീറ്റര്‍ ആഴത്തില്‍ വെള്ളമുള്ള കുളത്തി‍ലെ ചളി നീക്കംചെയ്ത് കരിങ്കല്ലില്‍ സംരക്ഷണ ഭിത്തി പൂർത്തിയാക്കി. കുളത്തിനു ചുറ്റും നടപ്പാതയൊരുക്കും. കുളത്തോടനുബന്ധിച്ച് ഒരു പാര്‍ക്കും പൂന്തോട്ടവും തീര്‍ത്ത് പ്രദേശത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള തയാറെടുപ്പിലാണ് ബ്ലോക്ക് പഞ്ചായത്തെന്നും ആറു മാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ പറഞ്ഞു. ഫോട്ടോ: മധൂര്‍ പഞ്ചായത്തിലെ ബാക്കത്തിമാര്‍ കുളം
Show Full Article
Next Story