Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:32 AM IST Updated On
date_range 15 Feb 2022 5:32 AM ISTരക്തദാന ക്യാമ്പ് നടത്തി
text_fieldsbookmark_border
നീലേശ്വരം: ജനമൈത്രി പൊലീസിൻെറ നേതൃത്വത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള കാസർകോട്, കോട്ടപ്പുറം സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്, ട്രോമാകെയർ വളന്‍റിയേഴ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ബ്ലഡ് ബാങ്ക് കാസർകോടിൻെറ സഹകരണത്തോടെ കോട്ടപ്പുറം വൈകുണ്ഠം ഓഡിറ്റോറിയത്തിൽ . നീലേശ്വരം സബ് ഇൻസ്പെക്ടർ ഇ. ജയചന്ദ്രൻെറ അധ്യക്ഷതയിൽ നീലേശ്വരം നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി. ഗൗരി ഉദ്ഘാടനം ചെയ്തു. എസ്.ഐ ഇ.വി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ റഫീഖ് കോട്ടപ്പുറം, ഷംസുദ്ദീൻ അരിഞ്ചിറ, കാസർകോട് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. സൗമ്യ, പൊലീസ് അസോസിയേഷൻ ജില്ല ജോ. സെക്രട്ടറി ടി.വി. പ്രമോദ്, സനൽലാൽ ജനാർദനൻ, ജനമൈത്രി ബീറ്റ് ഓഫിസർമാരായ പ്രദീപൻ കോതോളി, എം. ശൈലജ, അബ്ദുൽ ഷെരീഫ്, വിനോദ് എരവിൽ, രതീഷ് പുളുക്കൂൾ എന്നിവർ സംസാരിച്ചു. വിദ്യാർഥിനികളായ ശിവന്യ ദിലീപ്, വേദ കെ. വിനു എന്നിവർ കാൻസർ രോഗികൾക്കായി വിഗ് നിർമാണത്തിന് കേശദാനം നടത്തി. പടം: NLR1.JPGനീലേശ്വരം ജനമൈത്രി പൊലീസ് നടത്തിയ രക്തദാന ക്യാമ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story