Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമോഡൽ പ്രീപ്രൈമറിയിലെ...

മോഡൽ പ്രീപ്രൈമറിയിലെ പ്രവേശനോത്സവം

text_fields
bookmark_border
മോഡൽ പ്രീപ്രൈമറിയിലെ പ്രവേശനോത്സവം
cancel
കാഞ്ഞങ്ങാട്: നീണ്ട കാത്തിരിപ്പിനുശേഷം പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചപ്പോൾ തലയിൽ പ്ലാവിലത്തൊപ്പി വെച്ചും ഊതിവീർപ്പിച്ച ബലൂണുകൾ ഉയർത്തിയും ഓലപ്പീപ്പി വിളിച്ചും കുരുന്നുകൾ പ്രവേശനോത്സവം വർണാഭമാക്കി. സമഗ്രശിക്ഷ കേരളത്തി​െന്‍റ പദ്ധതി ഫണ്ടുപയോഗിച്ച് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിൽ നിർമിച്ച ജില്ലയിലെ ഏക മോഡൽ പ്രീപ്രൈമറിയിൽ നടന്ന മാതൃക പ്രവേശനോത്സവം കുട്ടികൾക്കെന്നപോലെ രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി. മൊബൈൽ ഫോണിലൂടെ മാത്രം പരിചയപ്പെട്ട അധ്യാപികയെയും കൂട്ടുകാരെയും ചിത്രങ്ങളും ശിൽപങ്ങളുംകൊണ്ട് അലങ്കരിച്ച ക്ലാസ്​മുറികളും നേരിൽ കണ്ടപ്പോൾ അവരുടെ മുഖത്ത് അത്ഭുതത്തോടൊപ്പം ആഹ്ലാദവും നിറഞ്ഞാടി. കളിച്ചും ചിരിച്ചും പാടിയും പറഞ്ഞും അവർ ആദ്യ ദിവസം അവിസ്മരണീയ അനുഭവമാക്കി. സമഗ്രശിക്ഷ കേരളം ജില്ല പ്രോജക്ട് കോഓഡിനേറ്റർ പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ടി. ഗണേഷ് കുമാർ, ബി.പി.സി ഇൻ ചാർജ് വിജയലക്ഷ്മി, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പി. സജിത എന്നിവർ സംസാരിച്ചു. കെ.വി. വനജ അധ്യക്ഷത വഹിച്ചു. പടം: മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂൾ മോഡൽ പ്രീപ്രൈമറിയിൽ നടന്ന പ്രവേശനോത്സവത്തിൽനിന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story