Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'അമ്മയും കുഞ്ഞും'...

'അമ്മയും കുഞ്ഞും' ആശുപത്രി പ്രവർത്തനം ആരംഭിക്കണം-കെ.ജി.എം.ഒ എ

text_fields
bookmark_border
നീലേശ്വരം: കാഞ്ഞങ്ങാട് നിർമാണം പൂർത്തിയായി ഉദ്ഘാടനം ചെയ്ത 'അമ്മയും കുഞ്ഞും' ആശുപത്രി എത്രയും പെട്ടെന്ന് തുറന്ന് പ്രവർത്തനം ആരംഭിക്കണമെന്ന് പടന്നക്കാട് മാക്കിൽ ഹോംസ് ഹാളിൽ ചേർന്ന കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ജില്ല വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ പല താലൂക്ക്​ ആശുപത്രികളിലും താലൂക്ക് ആശുപത്രി നിലവാരത്തിലുള്ള സ്പെഷാലിറ്റി ഡോക്ടർമാരുടെ തസ്തികകളോ ചികിത്സ സൗകര്യങ്ങളോ ഇല്ല. ഇത് അടിയന്തരമായി പരിഹരിക്കണം. എങ്കിൽ മാത്രമെ ജനറൽ ആശുപത്രിയും ജില്ല ആശുപത്രിയും ഒരു റഫറൽ ആശുപത്രിയായി പ്രവർത്തിക്കാൻ പറ്റുകയുള്ളു. സംസ്ഥാന പ്രസിഡന്‍റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. ഡോ. ഡി.ജി. രമേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി.എൻ. സുരേഷ്, സംസ്ഥാന ട്രഷറർ ഡോ. എ. ജമാൽ അഹമ്മദ്, മാനേജിങ്​ എഡിറ്റർ ഡോ.വി.എസ്. അനൂപ്, സംസ്ഥാന ജോ.സെക്രട്ടറി ഡോ.പി.എസ്. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയവർക്ക് എക്സലൻസി അവാർഡുകൾ വിതരണം ചെയ്തു. ഡോ. പ്രസാദ് തോമസ്, ഡോ.വി. സുരേശൻ , ഡോ. ഷക്കീൽ അൻവർ, ഡോ.എം. മുഹമ്മദ് , ഡോ.എം. സണ്ണി മാത്യൂ , ഡോ. ആർ.കെ. രമ്യ , ഡോ.സി. സുകു എന്നിവർ സംസാരിച്ചു. ഡോ. മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഡോ: സി.എം. കായിഞ്ഞി (പ്രസി.) ഡോ. ആർ.കെ. രമ്യ, ഡോ. ഷക്കീൽ അൻവർ (വൈസ് പ്രസി.)ഡോ. രാജു മാത്യു സിറിയക് (ജന. സെക്ര.) ഡോ.കെ.സി. ധനീഷ് ,ഡോ. വി.കെ. ഷിൻസി, പി.വി. അരുൺ (ട്രഷ.). dr. c.m. kayinhi.jpgഡോ: സി.എം. കായിഞ്ഞി ( പ്രസി.)dr. raju mathew ciriyak .jpg ഡോ. രാുജു മാത്യു സിറിയക് (ജന. സെക്ര.)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story