Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപെട്രോൾ കടം ചോദിച്ചു...

പെട്രോൾ കടം ചോദിച്ചു കിട്ടിയില്ല; പമ്പ്​ അടിച്ചു തകർത്തു

text_fields
bookmark_border
ജില്ലയിൽ ഇന്ന്​ രണ്ടു മുതൽ അഞ്ച്​ വരെ പമ്പുകൾ അടച്ചിടും കാസർകോട്​: 50രൂപക്ക്​ പെട്രോൾ കടം ചോദിച്ചു ലഭിക്കാത്തതിന്​ പമ്പ്​ അടിച്ചുതകർത്തു. കാസർകോട്​ ഉളിയത്തടുക്കയിലെ പെട്രോൾ പമ്പാണ്​ ഒരു സംഘം ആളുകൾ അടിച്ചുതകർത്തത്​. സംഭവവുമായി ബന്ധപ്പെട്ട്​ മൂന്നുപേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. കൂടുതൽ പേർ ഉടൻ പിടിയിലാവുമെന്ന്​ പൊലീസ്​ അറിയിച്ചു. ഉളിയത്തടുക്ക-മധൂർ റോഡിന് സമീപമുള്ള എ.കെ.സൺസ് പെട്രോൾ പമ്പിലാണ് അക്രമിസംഘം അഴിഞ്ഞാടിയത്. ശനിയാഴ്​ച പുലർച്ചെ ഒരു മണിക്ക്​ ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടുപേർ 50 രൂപക്ക്​ പെട്രോൾ കടം ചോദിച്ചതോടെയാണ്​​ സംഭവങ്ങളുടെ തുടക്കം. കടം നൽകാനാവില്ലെന്നും അങ്ങനെ ഒരു പതിവില്ലെന്നും ജീവനക്കാർ പറഞ്ഞു. ഇതി​​‍ൻെറ പേരിൽ വാക്​തർക്കമായെങ്കിലും ഇ​വർ തിരിച്ചുപോയി. ശനിയാഴ്​ച രാത്രി കൂടുതൽ പേരെയും കൂട്ടി ഇവർ വീണ്ടുമെത്തി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന്​ പമ്പുടമ പറഞ്ഞു. പമ്പിലെ ഓയിൽ റൂമും ഓഫിസ് റൂമും അക്രമികൾ അടിച്ചു തകർത്തു. പി.എ.അബ്‌ദുൽ അസീസി​​‍ൻെറ ഉടമസ്​ഥതയിലുള്ളതാണ്​ പമ്പ്​. ഇദ്ദേഹത്തി​​‍ൻെറ അനുജനും ആക്രമണത്തിൽ പരി​ക്കേറ്റു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മൂന്നുപേരെ പിടികൂടി. കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും അറിയിച്ചു. പമ്പിന് സമീപം തന്നെ ഉള്ളവരാണ് പ്രതികളെന്നാണ്​ സൂചന. നേരത്തെ ഇതേ പമ്പിൽ മോഷണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലാണ്​ ആ​ക്രമണമെന്ന്​ പമ്പുടമ പറഞ്ഞു. ഇവരെ ഭയന്ന്​ പമ്പിൽ ജീവനക്കാർക്ക്​ ജോലി ചെയ്യാൻ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിൽ പ്രതിഷേധിച്ച്​ തിങ്കളാഴ്​ച ഉച്ചക്ക് രണ്ട് മുതൽ അഞ്ച്​ വരെ ജില്ലയിലെ മുഴുവൻ പെട്രോൾ പമ്പുകളും അടച്ചിടാൻ​ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്ന്​ അസോസിയേഷൻ ജില്ല പ്രസിഡൻറ്​ കെ. മഞ്​ജുനാഥ കാമത്ത്​ ആവശ്യപ്പെട്ടു. petrol pump 1 petrol pump 2 ഉളിയത്തടുക്കയിൽ അക്രമികൾ അടിച്ചുതകർത്ത ​പെട്രോൾ പമ്പ്​ --- അറസ്​ററ്​ രേഖപ്പെടുത്തിയാൽ പേര്​ തരാം..
Show Full Article
Next Story