Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:28 AM IST Updated On
date_range 14 Feb 2022 5:28 AM ISTകരമണൽ സംഘത്തെയും ലോറികളും പിടികൂടി
text_fieldsbookmark_border
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് വൻ കരമണൽ കടത്തുസംഘത്തെ പൊലീസ് പിടികൂടി. സ്വകാര്യ ഭൂമിയിൽനിന്നും സർക്കാർ ഭൂമിയിൽനിന്നും രാത്രി മണൽ കടത്തുന്ന സംഘത്തെയാണ് പിടികൂടിയത്. കാഞ്ഞങ്ങാടിനടുത്ത് കല്ലൂരാവി, ഒഴിഞ്ഞവളപ്പ്, ഇട്ടമ്മൽ, ബല്ലാ കടപ്പുറം എന്നിവിടങ്ങളിൽനിന്നാണ് വ്യാപകമായി മണൽ കടത്തിയിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിൽ പരിശോധന നടത്തി. ആറു മണൽലോറികൾ പിടിച്ചെടുത്തു. കെട്ടിടനിർമാണത്തിനായാണ് വ്യാപകമായി ഈ പ്രദേശങ്ങളിൽനിന്ന് കരമണൽ കടത്തിയിരുന്നത്. ലോഡ് ഒന്നിന് 15,000 രൂപക്കാണ് എടുത്തിരുന്നത്. ഇവരിൽനിന്ന് ലോഡ് ഒന്നിന് 50,000 രൂപ മുതൽ മുകളിലോട്ട് പിഴ ഈടാക്കിയേക്കും. തുടർനടപടികൾ സ്വീകരിക്കുന്നതിനായി ആർ.ഡി.ഒക്ക് പൊലീസ് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. കാസർകോട് എസ്.പി ഡോ. വൈഭവ് സക്സേനയുടെ നിർദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ വി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷൈൻ, സബ് ഇൻസ്പെക്ടർ ശ്രീജേഷ്, സതീഷ്, മാധവൻ തുടങ്ങിയവരാണ് പരിശോധന നടത്തിയത്. കാഞ്ഞങ്ങാട്ടെ തീരദേശത്തുനിന്നും മറ്റും പിടികൂടിയ മണൽ ലോറികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
