Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:34 AM IST Updated On
date_range 13 Feb 2022 5:34 AM ISTദേശീയപാതയിൽ കൂളിയങ്കാലിൽ തുരങ്കപാത നിർമിക്കണം
text_fieldsbookmark_border
കാഞ്ഞങ്ങാട്: ദേശീയപാതക്ക് കുറുകെയുള്ള അരയിപ്പാലം-അലാമിപ്പള്ളി റോഡിൽ കൂളിയങ്കാലിൽ തുരങ്കപാത നിർമിക്കണമെന്ന് സി.പി.ഐ ഹോസ്ദുർഗ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മലയോര മേഖലയിൽ നിന്നും കാഞ്ഞങ്ങാട്ടേക്കും ദേശീയ പാതയിലേക്കും ബൈപാസ് പോലെ ഉപയോഗിക്കുന്ന ഈ പാതയിൽ നിലവിൽ തന്നെ വൻ തിരക്കാണനുഭവപ്പെടുന്നത്. അലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡ് വന്നതോടെ വൻ വികസനമാണ് ഇവിടെ നടക്കുന്നത്. ഇവിടം സജീവമാകുന്നതോടെ തിരക്കുവർധിക്കാനുള്ള സാധ്യത കൂടുതലാണ്. ദേശീയപാത വികസനം കൂടി പ്രാബല്യത്തിലാകുന്നതോടെ മലയോര ഭാഗത്തുനിന്നും തിരിച്ചുമുള്ള വാഹനങ്ങൾക്ക് ദേശീയപാത മുറിച്ചുകടക്കാൻ പറ്റാത്ത സാഹചര്യമാകും. ഇതിനു പരിഹാരമായി തുരങ്കപാത അത്യാവശ്യമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. കാഞ്ഞങ്ങാട് എം.എൻ സ്മാരകത്തിൽ നടന്ന സമ്മേളനം കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി സി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ. എം.സി. കുമാരൻ പതാക ഉയർത്തി. രാഷ്ട്രീയ റിപ്പോർട്ട് മണ്ഡലം സെക്രട്ടറി ഗംഗാധരൻ പള്ളിക്കാപ്പിലും സംഘടന റിപ്പോർട്ട് കാഞ്ഞങ്ങാട് ലോക്കൽ സെക്രട്ടറി രാധാകൃഷ്ണൻ ചേടീ റോഡും പ്രവർത്തന റിപ്പോർട്ട് ബ്രാഞ്ച് സെക്രട്ടറി ടി.വി. കുഞ്ഞികൃഷ്ണനും അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ. തമ്പാൻ, രാമകൃഷ്ണൻ പാണം തോട്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.വി. സുശീല, എൻ. നാരായണൻ എന്നിവർ അഭിവാദ്യമർപ്പിച്ചു. രക്തസാക്ഷി പ്രമേയം പി.വി. വേലായുധനും അനുശോചന പ്രമേയം അബ്ദുൽ സലാമും അവതരിപ്പിച്ചു. ഹോസ്ദുർഗ് ബ്രാഞ്ചിനെ വിഭജിച്ച് കാഞ്ഞങ്ങാട് ടൗൺ ബ്രാഞ്ച് കൂടി രൂപവത്കരിച്ചു. ഹോസ്ദുർഗ് ബ്രാഞ്ച് സെക്രട്ടറിയായി ടി.വി. കുഞ്ഞികൃഷ്ണനെയും കാഞ്ഞങ്ങാട് ടൗൺ ബ്രാഞ്ച് സെക്രട്ടറിയായി എം. കുഞ്ഞിക്കണ്ണനെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story