Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചന്തേരയിൽ അപകടം...

ചന്തേരയിൽ അപകടം പതിവാകുന്നു

text_fields
bookmark_border
ചന്തേരയിൽ അപകടം പതിവാകുന്നു
cancel
ചെറുവത്തൂർ: കാലിക്കടവ്-തൃക്കരിപ്പൂർ സംസ്ഥാന പാതയിൽ . ചന്തേര മുത്തപ്പൻ ക്ഷേത്രത്തിന് മുന്നിലെ റോഡിലാണ് അപകടം നിത്യസംഭവമായത്. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ കാറിടിച്ച് ഒരാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. സ്കൂട്ടർ ഓടിച്ച ചന്തേരയിലെ എം.ടി.പി. അബ്ദുല്ലക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാഴ്ച മുമ്പും ഇവിടെയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. മൂന്നുവർഷത്തിനുള്ളിൽ നാല് ജീവൻ ഇവിടെ പൊലിഞ്ഞു. ചെറുതും വലുതുമായ ഇരുപതോളം അപകടങ്ങളാണ് ഇവിടെ നടന്നത്. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. റോഡ് വീതികൂട്ടി നവീകരിച്ചതോടെ വാഹനങ്ങളുടെ അമിതവേഗം തുടരുകയാണ്. വേഗത നിയന്ത്രിക്കാനുള്ള ഒരു നടപടിയും ഇവിടങ്ങളില്ല. ചന്തേര മുത്തപ്പൻ ക്ഷേത്രം, ചന്തേര ജുമാമസ്ജിദ്, ഹയാത്തുൽ ഇസ്​ലാം മദ്​റസ, ഇസ്സത്തുൽ ഇസ്​ലാം എ.എൽ.പി സ്കൂൾ, ചന്തേര പൊലീസ് സ്റ്റേഷൻ എന്നിവയുടെ സമീപത്താണ് ഈ അപകട മേഖല. നിരവധി പേരാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. വേഗത നിയന്ത്രിക്കാനുള്ള നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. പടം.. അപകടം പതിവായ ചന്തേര ജങ്​ഷൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story