Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:32 AM IST Updated On
date_range 13 Feb 2022 5:32 AM ISTമാലോം-കാറ്റാം കവല റോഡ് ടാറിങ് ഇളകി
text_fieldsbookmark_border
നീലേശ്വരം: മാലോം പറമ്പ-ഒറ്റക്കവുങ്ങ് റോഡിന്റെ അറ്റകുറ്റപ്പണിയിലെ അപാകതക്ക് പിന്നാലെ കാറ്റാംകവല റോഡ് ടാറിങ്ങും പൊളിഞ്ഞു. ടാറിങ്ങിലെ അനാസ്ഥയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പറമ്പ- ഒറ്റക്കവുങ്ങ് റോഡിലെ കുഴികളടച്ച് ഒരു കിലോമീറ്റർ ടാർ ചെയ്യാനായി ഒന്നര ലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്. എന്നാൽ, തട്ടിക്കൂട്ട് ടാറിങ് നടത്തി നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനായിരുന്നു കരാറുകാരന്റെ ശ്രമം. ടാറിങ്ങിലെ അപാകത വെളിവാക്കുന്നതിനായി യുവാക്കൾക്ക് കൈകൊണ്ട് അടർത്തിമാറ്റാൻ പറ്റുന്ന വിധത്തിലായിരുന്നു ടാറിങ് നടത്തിയത്. യുവാക്കൾ സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെച്ചതോടെയാണ് വൻ അപാകത പുറത്തുവന്നത്. കാറ്റാംകവല റോഡും സമാനരീതിയിലാണ്. അശാസ്ത്രീയ രീതിയിൽ ചെയ്ത ടാറിങ് മുഴുവൻ പൊളിച്ചുമാറ്റി വീണ്ടും ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story