Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:34 AM IST Updated On
date_range 12 Feb 2022 5:34 AM ISTഉള്ളാൾ ഉറൂസിനു കൊടിയേറി
text_fieldsbookmark_border
ഉള്ളാൾ: ഉള്ളാൾ സയ്യിദ് മുഹമ്മദ് ശരീഫുൽ മദനി ദർഗയിൽ അഞ്ച് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഉറൂസിനു കൊടിയേറി. കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ഉള്ളാൾ ജുമാ മസ്ജിദ് ആൻഡ് സയ്യിദ് മദനി ദർഗ ഭരണസമിതി പ്രസിഡൻറ് അബ്ദുൽ റഷീദ് ഹാജി അധ്യക്ഷത വഹിച്ചു. ഖാദി ഫസൽ കോയമ്മ തങ്ങൾ കൂറത്ത് ദുഅ ചെയ്‌തു. ഉള്ളാൾ എം.എൽ.എ യു.ടി. ഖാദർ, ഇമ്പച്ചി കോയ തങ്ങൾ, കൊടക് ഖാദി അഹമ്മദ് മുസ്‍ലിയാർ കൊയ്യൂർ, അൻവർ അലി ദാരിമി, അഹമ്മദ് പൂക്കോയ തങ്ങൾ പുത്തൂർ, മോനു ഇസ്‌മായിൽ , ബാവ മുഹമ്മദ്, താഹ മുഹമ്മദ്, നൗഷാദ് അലി, ആസാദ് ഇസ്‌മായിൽ,അബ്ബാസ് കാനറ, മുസ്‌തഫ അബ്‌ദുള്ള ,ആസിഫ് അബ്‌ദുള്ള എന്നിവർ സംസാരിച്ചു. ശനിയാഴ്‌ച രാത്രി ഏഴിന് നടക്കുന്ന പരിപാടിയിൽ മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, ബി.എം. ഫറൂഖ് എന്നിവർ സംസാരിക്കും. മാർച്ച് ആറ് വരെ നടക്കുന്ന ഉറൂസിന് ജാതിമത ഭേദമന്യേ നാനാ ദേശങ്ങളിൽ നിന്ന് തീർഥാടകരെത്തും. ullaal uroos ഉള്ളാൾ ഉറൂസ് കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story