Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബേഡകം റൈസ് 'ഉമ'...

ബേഡകം റൈസ് 'ഉമ' വിപണിയില്‍

text_fields
bookmark_border
കാസർകോട്: ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഉൽപാദിപ്പിച്ച ബേഡകം റൈസ് ഉമയുടെ വിപണനോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്​ എം. ധന്യ നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. ഭരതന്‍ നായര്‍ 40 കിലോ ജൈവ അരി ഏറ്റുവാങ്ങി. ചാളക്കാട് വയലില്‍ രണ്ടേക്കര്‍ സ്ഥലം ഏറ്റെടുത്ത് നടത്തിയ നെല്‍കൃഷിയില്‍ നിന്ന് ലഭിച്ച എട്ട്​ ക്വിൻറല്‍ 70 കിലോ നെല്ല് ബേഡകം കൃഷിഭവനില്‍ ആത്മയുടെ സഹായത്തോടെ കാര്‍ഷിക കർമസേന ആരംഭിച്ച ബോയിലിങ് & റൈസ് മില്ലില്‍ നിന്ന് കുത്തിയാണ് ജൈവ അരിയാക്കിയത്. പരിപാടിയില്‍ വൈസ് പ്രസിഡൻറ് എ. മാധവന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ലത ഗോപി, ടി. വരദരാജ്, പഞ്ചായത്ത് അംഗങ്ങളായ ഗോപാലകൃഷ്ണന്‍ , ശാന്തകുമാരി , പ്രിയ, ശ്രുതി, നൂര്‍ജഹാന്‍, ഗ്രാമാര്‍ട്ടി​​‍ൻെറ ചുമതലക്കാരായ അനില്‍ മുന്നാട്, പ്രേംകുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ജൈവ അരി ആവശ്യമുള്ളവര്‍ മരുതടുക്കത്തുള്ള ഗ്രാമ്യകം ഗ്രാമാര്‍ട്ടുമായി ബന്ധപ്പെടുക : ഫോണ്‍: 8136885886 ഫോട്ടോ : ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഉൽപാദിപ്പിച്ച ബേഡകം റൈസ് ഉമയുടെ വിപണനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് എം.ധന്യ നിര്‍വഹിക്കുന്നു. പഞ്ചായത്ത് സെക്രട്ടറി എ. ഭരതന്‍ നായര്‍ 40 കിലോ ജൈവ അരി ഏറ്റുവാങ്ങുന്നു. മേട്രൻ-കം-റസിഡന്‍റ് ട്യൂട്ടറുടെ ഒഴിവ് കാസർകോട്​: ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എട്ട് പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ മേട്രൻ-കം-റസിഡന്‍റ് ട്യൂട്ടര്‍മാരുടെ ഒഴിവുണ്ട്. അഭിമുഖം പട്ടികജാതി വികസന ഓഫിസില്‍ ഫെബ്രുവരി 18ന് രാവിലെ 11ന്.
Show Full Article
Next Story