Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതിരുമുമ്പ് കാര്‍ഷിക...

തിരുമുമ്പ് കാര്‍ഷിക സംസ്‌കൃതി കേന്ദ്രത്തിൽ വിദേശ പഴവര്‍ഗ തോട്ടമൊരുക്കുന്നു

text_fields
bookmark_border
തിരുമുമ്പ് കാര്‍ഷിക സംസ്‌കൃതി കേന്ദ്രത്തിൽ വിദേശ പഴവര്‍ഗ തോട്ടമൊരുക്കുന്നു
cancel
ചെറുവത്തൂർ: തിരുമുമ്പ് കാര്‍ഷിക സംസ്‌കൃതി പഠന കേന്ദ്രത്തിൽ മാതൃക വിദേശ പഴവര്‍ഗ തോട്ടമൊരുക്കുന്നു. വൃക്ഷത്തൈകളെ പരിപാലിക്കാനുള്ള പ്രതിജ്ഞയുമായി പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും ജീവനക്കാരും തൊഴിലാളികളുമാണ് പുതിയ പരിപാടിക്ക് തുടക്കമിട്ടത്. സ്ഥാപനത്തിലെ ഓരോ ആളു​ടെ പേരിലും ഉത്തരവാദിത്തത്തിലും ഒരു ഫലവൃക്ഷം സംരക്ഷിക്കും. ഫാമിലെ അമ്പത് സൻെറ്​ സ്ഥലത്താണ് വിദേശ ഫലവൃക്ഷങ്ങളുടെ മാതൃക പ്രദര്‍ശനത്തോട്ടമൊരുങ്ങുന്നത്. സാന്തോള്‍, ഗ്രൂമിച്ചാമ, സെഡാര്‍ബെ ചെറി, ജോബൊട്ടിക്കാബ, മലയന്‍ ചെറി, ഡയമണ്ട് റിവര്‍ ലോങ്ങന്‍ തുടങ്ങിയ ഇനങ്ങളുടെ രണ്ടു തൈകള്‍ വീതമാണ് നട്ടുപിടിപ്പിച്ചത്. ടി.എസ് തിരുമുമ്പ് കാര്‍ഷിക സംസ്‌കൃതി പഠനകേന്ദ്രത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ടു കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനമാണ് നടക്കുന്നത്. തിരുമുമ്പ് ഭവനത്തോട് ചേര്‍ന്നുള്ള തിരുമുമ്പ് സ്തൂപത്തിന്റെയും ഏറുമാടത്തിന്റെയും നിര്‍മാണം പൂര്‍ത്തിയായി. അടുത്ത വര്‍ഷത്തോടെ താറാവ് കുളം, പര്‍ണശാല, എക്‌സിബിഷന്‍ ഹാള്‍ തുടങ്ങിയവയുടെ നിര്‍മാണവും പൂര്‍ത്തിയാക്കും. പൊതുജന പങ്കാളിത്തത്തോടെ സ്മൃതിവനം ഒരുക്കാനുള്ള പദ്ധതിയിലുമാണ് അധികൃതരിപ്പോള്‍. വിദേശ ഇനം ഫലവൃക്ഷത്തോട്ടത്തിലെ നടീല്‍ ഉദ്ഘാടനം കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍ നിര്‍വഹിച്ചു. ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി. വനജ അധ്യക്ഷത വഹിച്ചു. ഫാം സൂപ്രണ്ട് പി.വി. സുരേന്ദ്രന്‍, വാര്‍ഡംഗം അജിത ഗോപാല്‍, അസോ. പ്രഫസര്‍മാരായ ഡോ. അനീഷ് ദാസ്, പി.കെ. രതീഷ്, അസി. പ്രഫസര്‍മാരായ ഡോ. മീരാമഞ്ജുഷ, എസ്. അനുപമ, ഫാം സൂപ്രണ്ട് എന്‍.കെ. മുരളീധരന്‍, എം.പി. അനിത, സി.വി. രാജേഷ് എന്നിവര്‍ സംസാരിച്ചു. പടം.. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വിദേശ ഇനം ഫലവൃക്ഷത്തോട്ടത്തിലെ നടീല്‍ ഉദ്ഘാടനം കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story