Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപടന്നയിൽ വീണ്ടും...

പടന്നയിൽ വീണ്ടും മയക്കുമരുന്ന് പിടികൂടി; ആശങ്കയോടെ രക്ഷിതാക്കൾ

text_fields
bookmark_border
പടന്നയിൽ വീണ്ടും മയക്കുമരുന്ന് പിടികൂടി; ആശങ്കയോടെ രക്ഷിതാക്കൾ
cancel
പടന്ന: പഞ്ചായത്തി‍ന്റെ വിവിധ പ്രദേശങ്ങൾ മയക്കുമരുന്ന് വിപണന കേന്ദ്രങ്ങളാകുന്നതിൽ രക്ഷിതാക്കൾ കടുത്ത ആശങ്കയിൽ. സ്കൂൾ കോളജ് വിദ്യാർഥികളെയും വിൽപനക്കാർ ലക്ഷ്യം വെക്കുന്നതാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നത്. എക്‌സൈസ് സംഘം മൂന്നിടങ്ങളിൽ നിന്നാണ് കഴിഞ്ഞദിവസങ്ങളിൽ മയക്കുമരുന്ന് പിടികൂടിയത്. ബുധനാഴ്ച വൈകീട്ട് പടന്ന കൊട്ടയന്താറിൽനിന്ന്​ എം.ഡി.എം.എ പിടികൂടിയതാണ് ഒടുവിലത്തെ സംഭവം.നീലേശ്വരം ഓർച്ച സ്വദേശി സി.എച്ച്. –––––––––––––––––സുഹമ്മദ്––––––––––––––––– ഷർഹാനിൽ നിന്നും 2.15 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തി‍ന്റെ സ്‌ക്വാഡ് അംഗങ്ങളും ചന്തേര പൊലീസ് ഇൻസ്‌പെക്ടർ പി. നാരായണനും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഓൺലൈൻ തുണി വ്യാപാരത്തി‍ന്റെ മറവിലാണ് എം.ഡി.എം.എ ആവശ്യക്കാർക്ക് എത്തിച്ചിരുന്നത്. നീലേശ്വരം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പടന്ന വടക്കേപ്പുറത്തുനിന്നും ചൊവ്വാഴ്ച വൈകീട്ട് 400 ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഒരാഴ്ച മുമ്പ് എടച്ചാക്കൈ കൊക്കാകടവിൽ യുവാവിൽ നിന്നും വിൽപനക്കായി കൊണ്ടു പോവുകയായിരുന്ന ലഹരി ഉൽപന്നങ്ങൾ പൊലീസ് പിടികൂടിയിരുന്നു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന്​ പിടികൂടുകയായിരുന്നു. മയക്കു മരുന്ന് കേസിൽ പിടിയിലായ സി.എച്ച്. ––––––––––––––––––സുഹമ്മദ്–––––––––––––––––––––– ഷർഹാൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story