Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപത്തു സെന്‍റില്‍ താഴെ...

പത്തു സെന്‍റില്‍ താഴെ ഭൂമിയുള്ള പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി നല്‍കും

text_fields
bookmark_border
കാസർകോട്: പരപ്പ ട്രൈബല്‍ ഡെവലപ്‌മെന്‍റ് ഓഫിസ് പരിധിയിലെ 10 സെന്‍ററില്‍ കുറവ് ഭൂമിയുള്ള പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി നൽകുന്നതിന്​ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ താമസക്കാരും സ്വന്തം പേരില്‍ ഭൂമിയില്ലാത്തവരോ കുടുംബസ്വത്ത് വിഹിതം ലഭിക്കാന്‍ ഇല്ലാത്തവരോ ആയിരിക്കണം. തീര്‍ത്തും ഭൂരഹിതരായവര്‍ക്ക് മുന്‍ഗണനയുണ്ടാകും. അപേക്ഷ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് പനത്തടി/ഭീമനടി/വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ വില്ലേജ് ഓഫിസുകള്‍/ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍നിന്ന്​ ലഭിക്കും. അപേക്ഷകള്‍ മാര്‍ച്ച് 10ന് അഞ്ചുമണിക്ക്​ മുമ്പായി ഭീമനടി/പനത്തടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലോ പരപ്പ ട്രൈബല്‍ ഡെവലപ്‌മെന്‍റ് ഓഫിസിലോ സമര്‍പ്പിക്കണം. ഫോണ്‍: 0467 2960111. സൗജന്യ മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് കാഞ്ഞങ്ങാട്ട്​ കാസർകോട്​: മൃഗസംരക്ഷണ മേഖലയില്‍ പുത്തന്‍ ചുവടുറപ്പിച്ചിരിക്കുകയാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ഒറ്റ വിളിയില്‍ പൂര്‍ണമായും സൗജന്യ ചികിത്സയും മരുന്നും ഇനി വീട്ടുമുറ്റത്തെത്തും. ജില്ലയിലാദ്യമായാണ് ഇത്തരം മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് സ്ഥാപിക്കുന്നത്. കേരളത്തിലെ മൂന്നാമത്തെ വെറ്ററിനറി ക്ലിനിക്ക് കൂടിയാണിത്. ബ്ലോക്ക് പഞ്ചായത്തി​‍ൻെറ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ലിനിക്ക് സ്ഥാപിച്ചത്. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വൈകീട്ട് മൂന്നുമുതല്‍ രാത്രി ഒമ്പതുവരെയാണ് സേവനം. അജാനൂര്‍, ഉദുമ, പള്ളിക്കര, പുല്ലൂര്‍- പെരിയ, മടിക്കൈ ഗ്രാമ പഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്കാണ് സേവനം ലഭ്യമാവുക. ഗ്രാമങ്ങളിലെ സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ ഉച്ചക്ക്​ മൂന്നുവരെയാണ് പ്രവര്‍ത്തന സമയം. അതിനുശേഷം വളര്‍ത്തു മൃഗങ്ങള്‍ക്ക് അടിയന്തര ചികിത്സപോലും ലഭ്യമായിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി എന്ന നിലയില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക്​​ ശ്രദ്ധേയമാവുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ പറഞ്ഞു. ഫോണ്‍: 70344010445, 9526377925.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story