Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:34 AM IST Updated On
date_range 11 Feb 2022 5:34 AM ISTസി.എം. അബ്ദുല്ല മൗലവിയുടെ മരണം; സമരം തുടരുന്നു
text_fieldsbookmark_border
ചെമ്പിരിക്ക: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിൽ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചെമ്പിരിക്കയില്‍ സമരം തുടരുന്നു. അബ്ദുല്ല മൗലവിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ചെമ്പിരിക്ക കടുക്കക്കല്ലിന് സമീപം കടലോരത്താണ് വൈകീട്ട് നാലുമുതല്‍ ആറുവരെ അനിശ്ചിതകാല സമരം തുടരുന്നത്. സമരത്തിൻെറ 572ാം ദിനമായ വ്യാഴാഴ്ച കളനാട് കൂട്ടായ്മ സമരപ്പന്തലില്‍ എത്തി. കളനാട് ജമാഅത്ത് പ്രസിഡന്‍റ് ഖാദര്‍ കുന്നില്‍, സെക്രട്ടറി അബ്ദുല്ല കോയിതിടില്‍, ഐ.എന്‍.എല്‍ ജില്ല പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, ശരീഫ് ചെമ്പിരിക്ക, അബ്ബാസ് പരീക്ക എന്നിവർ സംസാരിച്ചു. chemparikka moulavi അനിശ്ചിതകാല സമരപ്പന്തലില്‍ ഐ.എന്‍.എല്‍ ജില്ല പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story