Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയുവകൂട്ടായ്മയിൽ ബസ്...

യുവകൂട്ടായ്മയിൽ ബസ് ഷെൽട്ടർ ഉപയോഗയോഗ്യമാക്കി

text_fields
bookmark_border
തൃക്കരിപ്പൂർ: പഴകിപ്പൊളിഞ്ഞ് കാടുകയറിയ തങ്കയം മുക്കിലെ ബസ് ഷെൽട്ടർ യുവാക്കൾ നന്നാക്കിയെടുത്ത് ചായംപൂശി ഉപയോഗയോഗ്യമാക്കി. ചൊവ്വേരി എഫ്.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകരാണ് മാതൃകപരമായ സേവനത്തിനുപിന്നിൽ. നവീകരിച്ച കാത്തിരിപ്പുകേന്ദ്രം തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് സമർപ്പിച്ചു. വാർഡ് മെംബർ എം.രജീഷ് ബാബു അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് മെംബർ ചന്ദ്രമതി, ഡോ. സി.കെ.പി. കുഞ്ഞബ്ദുല്ല, സി. രവി, അമീർ ഹാജി, ക്ലബ് പ്രസിഡന്‍റ്​ നൗഷാദ്, അംഗം സി. റിയാസ് ചൊവ്വേരി, കെ.കെ. അബ്ദുല്ല ഹാജി എന്നിവർ സംസാരിച്ചു. നവാസ് ചൊവ്വേരി, ഹാഷിർ, റാഫി, ബഷീർ, സുലൈമാൻ, വഹാബ്, റാഷിദ്‌, സാജിദ്, ആഷിഖ്, റംഷാദ്, സഫ്‌വാൻ, സഹീൽ, റിഫാൻ, എ.ജി. സാജിദ്, സിയാൻ, റഖീബ്, സാബിർ, സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി. tkp bus shelter എഫ്.സി ചൊവ്വേരി നവീകരിച്ച ബസ് ഷെൽട്ടർ തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ സത്താർ വടക്കുമ്പാട് സമർപ്പിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story