Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 11:59 PM GMT Updated On
date_range 10 Feb 2022 11:59 PM GMTഅരനൂറ്റാണ്ടിനരികെ രമണിയുടെ സ്നേഹ മീൻവിൽപന
text_fieldsbookmark_border
നീലേശ്വരം: 45 വർഷം മുമ്പ് ആരംഭിച്ച മത്സ്യവിൽപനയിൽ ഇന്നും സജീവമാണ് നീലേശ്വരം തൈക്കടപ്പുറത്തെ രമണി. വിവിധ പ്രദേശങ്ങളിൽ മീൻ തലച്ചുമടായി കൊണ്ടുനടന്നു വിറ്റിരുന്ന ഇവർ കരിന്തളം തലയടുക്കം ബസ് സ്റ്റോപ്പിനു സമീപമാണ് മീൻവിൽപന നടത്തുന്നത്. ഉപജീവനത്തിന് മറ്റു മാർഗങ്ങൾ ഇല്ലാതായതോടെയാണ് മീൻകുട്ടയുമായി കച്ചവടത്തിനിറങ്ങിയത്. ബസുകൾ കുറവായിരുന്ന കാലത്ത് നീലേശ്വരത്തുനിന്ന് ജീപ്പിൽ കൊല്ലംപാറയിലെത്തി അവിടെനിന്ന് മീൻ തലച്ചുമടായി കൊണ്ടുനടന്നായിരുന്നു വിൽപന. പറക്കോൽ, അണ്ടോൾ, കീഴ്മാല എന്നീ പ്രദേശങ്ങളിൽ രമണി മീനുമായി എത്താറുണ്ട്. ആദ്യകാലങ്ങളിൽ മീൻകുട്ടയും തലയിലേറ്റിവരുന്ന രമണിക്കായി വീട്ടമ്മമാർ കാത്തിരിക്കാറുണ്ടെങ്കിലും ഇന്ന് മറ്റ് വാഹന സൗകര്യങ്ങൾ കൂടിയതോടെ തൻെറ മീൻവിൽപന കുറഞ്ഞതായി ഇവർ പറയുന്നു. പ്രായം ഏറിയതോടെ കൂടുതൽ ദൂരം നടക്കാൻ കഴിയാത്ത സ്ഥിതിയുമായി. ഉപജീവനമാർഗം നിലക്കുമെന്നായതോടെ തലയടുക്കം ബസ് സ്റ്റോപ്പിനുസമീപം ഇരുന്നാണ് ഇപ്പോൾ മീൻവിൽപന. പണത്തിന് വിലപേശാതെ കടുംപിടുത്തമില്ലാതെ സ്നേഹത്തിൻെറ ഭാഷയിലുള്ള രമണിയുടെ മീൻവിൽപനയിൽ നാട്ടുകാരും പൂർണ തൃപ്തരാണ്. nlr fish കരിന്തളം തലയടുക്കം ബസ് സ്റ്റോപ്പിനുസമീപം മീൻവിൽപന നടത്തുന്ന രമണി
Next Story