Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'ഏകലോകം ഏകാരോഗ്യം'...

'ഏകലോകം ഏകാരോഗ്യം' കാമ്പയിൻ

text_fields
bookmark_border
ചെറുവത്തൂർ: മനുഷ്യരുടെ ജീവിതശൈലിയിൽ അടിയന്തരമായി മാറ്റംവരുത്തേണ്ടതുണ്ടെന്ന സന്ദേശമുയർത്തുന്ന 'ഏകലോകം ഏകാരോഗ്യം' ജനബോധവത്​കരണ പരിപാടിക്ക് ജില്ലതലത്തിൽ കാമ്പയിൻ കമ്മിറ്റി രൂപവത്കരിച്ചു. പുരോഗമന കലാസാഹിത്യ സംഘം, ലൈബ്രറി കൗൺസിൽ, കെ.എസ്.ടി.എ, എൻ.ജി.ഒ യൂനിയൻ, ആരോഗ്യ പ്രവർത്തകർ, സാമൂഹിക നീതി വകുപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രവർത്തകർ, വെറ്ററിനറി വകുപ്പ് പ്രവർത്തകർ തുടങ്ങിയവർ കാമ്പയിൻ വിജയിപ്പിക്കാനായി കൈകോർക്കും. ഹയർ സെക്കൻഡറി-കോളജ് വിദ്യാർഥികൾ, കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ, അംഗൻവാടി പ്രവർത്തകർ തുടങ്ങിയവർക്കായും ഗ്രന്ഥശാലകൾ, ക്ലബുകൾ, പഞ്ചായത്ത്/മുനിസിപ്പാലിറ്റി അയൽസഭകൾ എന്നിവ കേന്ദ്രീകരിച്ചും ക്ലാസുകൾ സംഘടിപ്പിക്കും. ജില്ലയിൽ 1000 ക്ലാസുകളെങ്കിലും ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ല പരിശീലനത്തി‍ൻെറ ഉദ്ഘാടനം 11ന് രാത്രി 7.30ന് ഡോ. കെ.പി. അരവിന്ദൻ നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story