Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:28 AM IST Updated On
date_range 11 Feb 2022 5:28 AM ISTകാലിച്ചാമരത്ത് കട കുത്തിത്തുറന്ന് മോഷണം
text_fieldsbookmark_border
നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്ത് കാലിച്ചാമരത്തെ കടയിൽ മോഷണം. കാലിച്ചാമരം അഞ്ചരക്കണ്ടി ട്രേഡേഴ്സിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാത്രി ഉടമ പി. മുനീർ കടയടച്ച് പോയശേഷം രാവിലെ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറിൻെറ പൂട്ടുപൊളിച്ച നിലയിൽ കണ്ടത്. മേശവലിപ്പിലുണ്ടായ നാണയങ്ങളടക്കം 5000 രൂപ മോഷണം പോയതായി മുനീർ നീലേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മോഷണം നടന്ന കട പരിശോധിച്ചു. വിലപിടിപ്പുള്ള സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. nlr moshanam മോഷണം നടന്ന കാലിച്ചാമരത്തെ കട പൊലീസ് പരിശോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story