Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസി.ഐ.ടി.യു ധർണ നടത്തി

സി.ഐ.ടി.യു ധർണ നടത്തി

text_fields
bookmark_border
നീലേശ്വരം: കേന്ദ്ര ബജറ്റിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് രണ്ട് ശതമാനം സെസ് ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുക, മോട്ടോർ തൊഴിലാളികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു ഓട്ടോ ടാക്സി, ലോറി, കെ.എസ്​.ആർ.ടി.സി സ്റ്റാൻഡുകളിലും തൊഴിലാളികൾ ധർണ നടത്തി. നീലേശ്വരം ഏരിയയിൽ 12 കേന്ദ്രങ്ങളിൽ സമരം നടന്നു. തേജസ്വിനി ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ടാക്സി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ. ഉണ്ണി നായർ ഉദ്​ഘാടനം ചെയ്തു. കണ്ണൻ പാലായി അധ്യക്ഷത വഹിച്ചു. ഒ.വി. രവീന്ദ്രൻ സംസാരിച്ചു. കോൺവെന്‍റ് ജങ്ഷനിൽ എ.വി. സുരേന്ദ്രൻ ഉദ്​ഘാടനം ചെയ്തു. മാർക്കറ്റ് ജങ്ഷനിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. nlr citu തേജസ്വിനി ഓട്ടോ സ്റ്റാൻഡിൽ നടന്ന സമരം കെ. ഉണ്ണി നായർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story