Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎയിംസ്​ നിരാഹാര...

എയിംസ്​ നിരാഹാര സമരത്തിന്​ നാളേക്ക്​ ഒരുമാസം

text_fields
bookmark_border
- ജനുവരി 13നാണ്​ പുതിയ ബസ് സ്റ്റാൻഡിനു സമീപം നിരാഹാര സമരം തുടങ്ങിയത്​ കാസർകോട്​: കേരളത്തിന്​ കേന്ദ്രം വാഗ്ദാനം ചെയ്ത എയിംസ്​ കാസർകോടിന്​ വേണമെന്ന്​ ആവശ്യപ്പെട്ട്​ നടത്തുന്ന സമരം പുതിയ ദിശയിൽ. കാൽനടജാഥയും ബഹുജന റാലിയും പൊതുയോഗങ്ങളും സെക്രട്ടേറിയറ്റ്​ മാർച്ചുമായി മാസങ്ങൾ നീണ്ട സമരമാണ്​ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്​ മാറിയത്​. പുതിയ ബസ്​സ്റ്റാൻഡ്​ സമീപത്ത്​ ആരംഭിച്ച നിരാഹാര സമരത്തിന്​ വെള്ളിയാഴ്ച ഒരുമാസം പിന്നിടും. ജില്ലയിൽ ഇത്രയും നീണ്ട നിരാഹാര സമരം സമീപകാലത്ത്​ ഒന്നുമുണ്ടായിട്ടില്ല. സർവകക്ഷി പിന്തുണയോടെയാണ്​ എയിംസ്​ കാസർകോട്​ ജനകീയ കൂട്ടായ്മ ജില്ലയിൽ സമരം ആരംഭിച്ചത്​. എയിംസ്​ അനുവദിക്കാൻ കാസർകോട്​ ജില്ലയുടെ പേര്​ ഉൾപ്പെടുത്തി കേന്ദ്രത്തിന്​ പുതിയ നിർദേശം സമർപ്പിക്കുകയെന്നാണ്​ പ്രധാന ആവശ്യം. ജില്ലയിലെ അഞ്ച്​ എം.എൽ.എമാരും ഒപ്പിട്ട്​ മുഖ്യമന്ത്രിക്ക്​ നേരത്തേ നിവേദനവും നൽകിയിരുന്നു. ജില്ലയുടെ വിദഗ്​ധ ചികിത്സയുടെ അഭാവം ചൂണ്ടിക്കാട്ടിയാണ്​ സർവകക്ഷികൾ ഒന്നിച്ചത്​. എന്നാൽ, കോഴിക്കോട്​ കിനാലൂരിലാണ്​ എയിംസ്​ സ്ഥാപിക്കുകയെന്ന്​ മുഖ്യമന്ത്രി വ്യക്​തമാക്കിയതോടെ ഭരണപക്ഷ പാർട്ടികൾ സമരത്തിൽനിന്ന്​ ​മെല്ലെ പിന്മാറി തുടങ്ങി. ജനകീയ കൂട്ടായ്മയുടെ ആദ്യ പരിപാടികളിൽ പ​ങ്കെടുത്ത ഇടത്​ എം.എൽ.എമാരുൾപ്പെടെയുള്ള ജനപ്രതിനിധികൾ ഇപ്പോൾ സജീവമല്ല. സംസ്ഥാന സർക്കാറി​‍ൻെറ തീരുമാനമാണ്​ ഇടതുപാർട്ടികളെ പിന്നോട്ടടിപ്പിക്കാൻ കാരണം. കോഴിക്കോട്​ കിനാലൂരിൽ എയിംസ്​ സ്ഥാപിക്കാനുള്ള സർക്കാർ നടപടികൾ പുരോഗമിക്കുമ്പോഴും കാസർകോട്​ സമരം ശക്​തമാക്കുന്നുവെന്നതാണ്​ കൗതുകകരം. പുതിയ നിർദേശം സർക്കാർ നൽകുന്നതുവരെ സമരം തുടരാനാണ്​ ജനകീയ കൂട്ടായ്മയുടെ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story