Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 12:00 AM GMT Updated On
date_range 8 Feb 2022 12:00 AM GMTവീട് പൂർത്തിയാക്കാൻ കഴിയുന്നില്ല; ശോഭിതിെൻറ കുടുംബം ദുരിതത്തിൽ
text_fieldsbookmark_border
വീട് പൂർത്തിയാക്കാൻ കഴിയുന്നില്ല; ശോഭിതിൻെറ കുടുംബം ദുരിതത്തിൽ നീലേശ്വരം: പുതിയ വീട് നിർമാണം പൂർത്തിയാക്കാൻ കഴിയാതെ ഭിന്നശേഷിക്കാരായ ഒരു കുടുംബം ദുരിതത്തിൽ. നീലേശ്വരം കരുവാച്ചേരിയിൽ താമസിക്കുന്ന ഭിന്നശേഷിക്കാരായ ശോഭിത്ത് -രേഷ്പ്രിയ ദമ്പതികൾക്കാണ് സമീപവാസികളുടെ നിസ്സഹകരണം മൂലം വീട് നിർമാണം പാതി വഴിയിൽ നിലച്ചത്. വീട്ടുപറമ്പിൻെറ അതിർത്തിയോടുചേർന്ന് സമീപവാസികളായ ചിലരുടെ തെങ്ങും മരവും വീട് നിർമാണത്തിന് തടസ്സം നിൽക്കുന്നതായാണ് പരാതി. തെങ്ങും മരവും, നിർമിക്കുന്ന വീടിന് ഭീഷണിയായി നിൽക്കുന്നതുമൂലം നീലേശ്വരം നഗരസഭ അധികൃതർക്ക് പരാതി നൽകിയിരുന്നു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് മരംമുറിക്കാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. തുടർന്ന് ശോഭിത് കാഞ്ഞങ്ങാട് ആർ.ഡി.ഒക്ക് പരാതി നൽകി. രാജാ റോഡിലെ ലോട്ടറി കടയിലെ തൊഴിലാളിയാണ് ശോഭിത്. സി.പി.എം കരുവാച്ചേരി ബ്രാഞ്ച് അംഗം കൂടിയാണ്. പാർട്ടി നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടുവെങ്കിലും, അതിർത്തിയിൽ അപകടഭീഷണിയായി നിൽക്കുന്ന തെങ്ങും മരവും മുറിക്കാൻ രണ്ട് പറമ്പുടമകളും തയാറായില്ല. കാഞ്ഞങ്ങാട് ആർ.ഡി.ഒക്ക് നൽകിയ പരാതിയിൽ പരിഹാരം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ശോഭിതും കുടുംബവും. NLR1.JPG, NLR2.JPG കരുവാച്ചേരിയിലെ ശോഭിതിൻെറ വീട് നിർമാണത്തിന് ഭീഷണിയായ തെങ്ങും പൂമരവും
Next Story