Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎൻഡോസൾഫാൻ: കുട്ടിയുടെ...

എൻഡോസൾഫാൻ: കുട്ടിയുടെ മരണത്തിൽ കലക്​ടർ റിപ്പോർട്ട്​ തേടി

text_fields
bookmark_border
ജില്ല വികസന സമിതി യോഗത്തിലാണ്​ എൻഡോസൾഫാൻ ദുരിതബാധിതരുടെ മരണം ചർച്ചയായത്​ കാസർകോട്​: കുംബഡാജെ ഗ്രാമപഞ്ചായത്തിൽ എൻഡോസൾഫാൻ ദുരിതബാധിതയായ ഒന്നര വയസ്സുകാരി മരിച്ചതിൽ ജില്ല കലക്​ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അടിയന്തര റിപ്പോർട്ട്​ തേടി. ജില്ല വികസന സമിതി യോഗത്തിൽ എൻ.എ. നെല്ലിക്കുന്ന്​ എം.എൽ.എ ഉന്നയിച്ചതിനെ തുടർന്നാണ്​ കലക്​ടറുടെ നടപടി. കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന്​ കലക്​ടർ പറഞ്ഞു. പോഷകാഹാരക്കുറവ്, ജനിതകപരമായ പ്രശ്നങ്ങള്‍ കാരണം കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസറും ജില്ല സാമൂഹിക നീതി ഓഫിസറും വനിത ശിശു വികസന വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ്​ എം.എൽ.എ ആവശ്യപ്പെട്ടത്​. തുടർന്ന്​ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ട വകുപ്പ്​ മേധാവികൾക്ക്​ നിര്‍ദേശം നല്‍കി. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലക്ക്​ പുറമെ ജില്ലയിലെ മറ്റ് മേഖലകളിലും ഇത്തരം പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്ന്​ കലക്​ടർ പറഞ്ഞു. ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് എന്‍ഡോസള്‍ഫാന്‍ ചികിത്സ ഫീസില്‍നിന്നുള്ള തുക ദേശീയ ആരോഗ്യ ദൗത്യം മുഖേന ചികിത്സക്കായി വിനിയോഗിക്കാനും യോഗത്തിൽ തീരുമാനമായി. ഈ മാസം മൂന്നിനാണ്​ കുംബഡാജെ മൗവാർ എരിഞ്ചയിലെ മുക്കൂർ ആദിവാസി കോളനിയിലെ മോഹനൻ- ഉഷ ദമ്പതികളുടെ മകൾ ഹർഷിത മരിച്ചത്​. ഒരുമാസത്തിനിടെ ജില്ലയിൽ മരിക്കുന്ന മൂന്നാ​മത്തെ കുട്ടിയാണിത്​. എൻഡോസൾഫാൻ ദുരിതബാധിതയാണെങ്കിലും സർക്കാർ കണക്കിൽ കുട്ടിയുടെ പേരില്ല. ദുരിതബാധിതരുടെ കണക്കെടുപ്പും ക്യാമ്പുമെല്ലാം മുടങ്ങിയിട്ട്​ വർഷങ്ങൾ ആയതിനാലാണ്​ ഈ അവസ്ഥ. ഔദ്യോഗിക പട്ടികയിൽ ഇല്ലാത്തതിനാൽ ജനിതക തകരാർ എന്ന നിലക്കാണ്​ ജില്ലയിലെ ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും ഇത്തരം മരണങ്ങളെ കാണുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story