Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2022 11:58 PM GMT Updated On
date_range 6 Feb 2022 11:58 PM GMTപച്ചത്തേങ്ങ സംഭരണം
text_fieldsbookmark_border
കാസർകോട്: ജില്ലയിലെ വിവിധ കൃഷിഭവനുകളില്‍നിന്ന് പച്ചത്തേങ്ങ സംഭരണത്തിനുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു തുടങ്ങി. വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള മുഖാന്തരമാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. വെസ്റ്റ് എളേരി, ബളാല്‍, മടിക്കൈ, പെരിയ, കയ്യൂര്‍ എന്നീ കേന്ദ്രങ്ങളിലൂടെയാണ് സംഭരണം നടക്കുക. കര്‍ഷകര്‍ കൃഷിഭവനില്‍ അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 04994 255346. ജല്‍ജീവന്‍ മിഷനില്‍ നിയമനം കാസർകോട്: ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി ജില്ലയിലെ വിവിധയിടങ്ങളില്‍ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് സിവില്‍ എൻജിനീയറിങ് ഡിപ്ലോമക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ വളന്റിയറായി നിയമിക്കുന്നു. 631 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരണം അല്ലെങ്കില്‍ പരമാവധി ആറു മാസത്തേക്കാണ് നിയമനം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. ഫെബ്രുവരി 11ന് രാവിലെ 11 മുതല്‍ രണ്ട് വരെ വിദ്യാനഗറിലെ ക്വാളിറ്റി കണ്‍ട്രോള്‍ ജില്ല ലാബില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍: 8289940567.
Next Story