Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപാലക്കുന്ന് കഴകം...

പാലക്കുന്ന് കഴകം തറവാടുകളിൽ പുത്തരി കൊടുക്കൽ അടിയന്തിരം തീയതി കുറിച്ചു

text_fields
bookmark_border
ഉദുമ: പാലക്കുന്ന് കഴക പരിധിയിൽ വിവിധ വയനാട്ടുകുലവൻ തറവാടുകളിൽ പുത്തരികൊടുക്കൽ (പുതിയൊടുക്കൽ) അടിയന്തിരത്തിന് തീയതി കുറിച്ചു. കളനാട് വാഴവളപ്പ്, കരിപ്പോടി താനത്തിങ്കാൽ തറവാടുകളിൽ ഏഴിനും ഉദുമ പരിയാരം നെല്ലിക്ക തറവാട്ടിൽ എട്ടിനും പടിഞ്ഞാർ കൊപ്പൽ വീട്, കരിപ്പോടി തെല്ലത്ത് വീട് തറവാടുകളിൽ 10നും എരോൽ ആറാട്ടുകടവ് തായത്ത് വളപ്പ്, പടിഞ്ഞാർ കൊപ്പൽ മൂലിയൻ തറവാടുകളിൽ 11നും തെക്കേക്കര കുണ്ടിൽ തറവാട്ടിൽ 14നുമാണ് പുത്തരി അടിയന്തിരം നടക്കുക. ശേഷിക്കുന്ന തറവാടുകളിൽ മാർച്ച്‌ 19 നുശേഷമേ പുത്തരി അടിയന്തിരങ്ങൾ നടക്കുകയുള്ളൂ. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ കലംകനിപ്പ് മഹാനിവേദ്യം സമാപിച്ചു ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ മകരമാസ കലംകനിപ്പ് മഹാനിവേദ്യത്തിന് സമാപനമായി. കലശാട്ടിനും കല്ലൊപ്പിക്കലിനുംശേഷം ഭക്തർക്ക്‌ പ്രസാദം നിറച്ച കലങ്ങൾ തിരിച്ചുനൽകി. ഭണ്ഡാര വീട്ടിൽനിന്ന് സമർപ്പിച്ച പണ്ടാരക്കലമാണ് മൂത്ത ഭഗവതിയുടെ പള്ളിയറയിൽനിന്ന് ആദ്യം തിരിച്ചുനൽകിയത്. തുടർന്ന് കഴക പരിധിയിലെ ആയിരക്കണക്കിന് ഭക്തർക്ക് കലം തിരിച്ചു നൽകിയതോടെ വലിയ കലംകനിപ്പ് സമാപിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെണ്ടവാദ്യ പൊലിമ ഒഴിവാക്കിയാണ് ഇത്തവണ കലംകനിപ്പ് മഹാനിവേദ്യത്തിന് വിവിധ പ്രാദേശിക സമിതികളിൽനിന്ന് കലങ്ങൾ സമർപ്പിച്ചത്.
Show Full Article
Next Story