Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
കാസര്‍കോട്: ജില്ല പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ദേളി-കരിച്ചേരി റോഡ് മെക്കാഡം ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ദേളി ജങ്​ഷന്‍ മുതല്‍ അമരാവതി അമ്പലം വരെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെടും. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ റോഡില്‍ ഉണ്ടായിരിക്കും. ലാബ് ടെക്‌നീഷ്യന്‍ ഒഴിവ് കാസര്‍കോട്: ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍ താൽക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്റെ ഒഴിവുണ്ട്. യോഗ്യത ബി.എസ്​സി എം.എല്‍.ടി/ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍. അഭിമുഖം ഫെബ്രുവരി 10ന് രാവിലെ 10ന്. ഫോണ്‍: 0467 2209711 ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ ഒഴിവ് കാസര്‍കോട്: ജില്ലയില്‍ ഭാരതീയ ചികിത്സ വകുപ്പില്‍ നാഷനല്‍ ആയുഷ് മിഷന്‍ പ്രോജക്ടിന്റെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത: ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ - ഡിഗ്രി, പി.ജി.ഡി.സി.എ/ഡി.സി.എ, ഗവണ്‍മെന്റ് അംഗീകൃത ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ്, ടൈപ്പ് റൈറ്റിങ്​ മലയാളം/ ഇംഗ്ലീഷ്. പ്രായപരിധി 18 മുതല്‍ 40. യോഗ്യതയുള്ളവര്‍ ഫെബ്രുവരി പത്തിന് മുമ്പായി ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ പഴയ താലൂക്ക് ഓഫിസ് കെട്ടിടത്തിലെ കാസര്‍കോട് ജില്ല മെഡിക്കല്‍ ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 0467 2205710
Show Full Article
Next Story