Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightട്രെയിനിൽ കവർച്ച...

ട്രെയിനിൽ കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ

text_fields
bookmark_border
കാസർകോട്: ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക്​ വരുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽനിന്ന് ഡോക്ടറുടെ ലാപ്​ടോപ്പും മൊബൈലും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. കർണാടക ഉപ്പിനങ്ങാടി കൊയ്യിലിലെ അബ്ദുൽ ലത്തീഫിനെയാണ്​ (43) കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് ട്രെയിൻ യാത്രക്കാരനായ കർണാടകയിലെ ആയുർവേദ ഡോക്ടറുടെ ലാപ്​ടോപ്പും മൊബൈലും കവർച്ച ചെയ്തത്. ലാപ്ടോപ് കണ്ണൂരിനും കാസർകോടിനുമിടയിൽ വലിച്ചെറിഞ്ഞതായി പ്രതി മൊഴി നൽകി.
Show Full Article
Next Story