Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2022 12:06 AM GMT Updated On
date_range 5 Feb 2022 12:06 AM GMTആര്‍ട്ടിസ്റ്റ് ടി. രാഘവന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
text_fieldsbookmark_border
രാഘവൻ മാഷിൻെറ ഓർമയില്‍ ചിത്രകാരന്മാര് ഒത്തുചേര്‍ന്നു കാഞ്ഞങ്ങാട്: പ്രശസ്ത ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായിരുന്ന അന്തരിച്ച ആര്‍ട്ടിസ്റ്റ് ടി.രാഘവൻെറ ചിത്രങ്ങള്‍ പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കും. പലയിടങ്ങളിലുമായി ചിതറിക്കിടക്കുന്നതും സൂക്ഷിച്ചിരിക്കുന്നതുമായ ചിത്രങ്ങളും അവയുടെ ആശയങ്ങളും പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനാണ് മുഖ്യമായും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. രാഘവൻെറ വേര്‍പാടില്‍ അനുശോചിക്കാന്‍ ചേര്‍ന്ന ചിത്രകാരന്മാരുടെ യോഗമാണ് ചിത്രങ്ങള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. അനശ്വര ചിത്രകാരനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായിരുന്ന രാഘവന് മാസ്റ്റര്‍ നാടിൻെറ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും പൊതുസമൂഹത്തിന്റെ നന്മക്കുമായി നല്‍കിയിട്ടുള്ള മികച്ച സംഭാവനകള്‍ അവിസ്മരണീയമാണെന്ന് യോഗം വിലയിരുത്തി. ആര്‍ട്ടിസ്റ്റ് മോഹനചന്ദ്രന് അധ്യക്ഷത വഹിച്ചു. പല്ലവ നാരായണന് അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമ പ്രവര്ത്തകന് ടി. മുഹമ്മദ് അസ്ലം, ചിത്രകാരന്മാരായ ശ്യാമ ശശി, ഇ.വി. അശോകന്, സോമശേഖരന്‍, കെ.ആര്.സി. തായന്നൂര്‍, ജയപ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. പടം അടിക്കുറിപ്പ്: ആര്‍ട്ടിസ്റ്റ് ടി.രാഘവൻ മാസ്റ്റര്‍ അനുശോചന യോഗത്തില്‍ പല്ലവ നാരായണന് അനുസ്മരണ പ്രഭാഷണം നടത്തുന്നു
Next Story