Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതൃക്കരിപ്പൂരിൽ ഇടവിള...

തൃക്കരിപ്പൂരിൽ ഇടവിള കൃഷിക്ക് മികച്ച സ്വീകാര്യത

text_fields
bookmark_border
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ കൃഷിഭവൻ നടപ്പാക്കുന്ന സുഭിക്ഷ കേരളം ഇടവിള കൃഷി വികസന പദ്ധതിക്ക് തൃക്കരിപ്പൂരിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 1500 കുടുംബങ്ങളിൽ ഇഞ്ചി, ചേമ്പ് കൃഷി തുടങ്ങും. സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ വിവിധ ഭക്ഷ്യ വിളകൾ എല്ലാ പ്രദേശങ്ങളിലും വ്യാപിപ്പിക്കലും പുരയിട കൃഷി പ്രോത്സാഹിപ്പിക്കലുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. നൂറുശതമാനം സബ്സിഡിയിലാണ് പദ്ധതി നടപ്പാക്കുക. ഓരോ വാർഡിലുമുള്ള കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറിമാർ വഴി വിതരണം പൂർത്തിയാക്കും. ഇഞ്ചി, ചേമ്പ് വിത്തുകൾ അടങ്ങിയ ഇടവിള കൃഷി കിറ്റുകളുടെ ഗ്രാമപഞ്ചായത്തുതല വിതരണ ഉദ്ഘാടനം എട്ടാം വാർഡിലെ മഡിയൻ വീട് തറവാട് പരിസരത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് നിർവഹിച്ചു. വാർഡ് മെംബർ എം. രജീഷ് ബാബു അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ അരവിന്ദൻ കൊട്ടാരത്തിൽ പദ്ധതി വിശദീകരിച്ചു. മൂന്നാം വാർഡ് മെംബർ ഇ. ശശിധരൻ, അസി. കൃഷി ഓഫിസർ എം. ഗോപി എന്നിവർ സംസാരിച്ചു. പടം tkp krishi ഇടവിള കൃഷി പദ്ധതി തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്‍റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story