Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2022 12:02 AM GMT Updated On
date_range 5 Feb 2022 12:02 AM GMTപ്രീ പ്രൈമറി ജീവനക്കാരുടെ ഓണറേറിയം നിഷേധിച്ച സർക്കാർ നിലപാട് തിരുത്തണം - എ.കെ.എസ്.ടി.യു
text_fieldsbookmark_border
കാസർകോട്: 2012നുശേഷം നിയമിതരായ പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും ഓണറേറിയം നൽകേണ്ടതില്ലെന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ പ്രീ പ്രൈമറി ജീവനക്കാരുടെ കൺവെൻഷൻ ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഊർജം പകർന്ന് പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിപ്പിച്ചത് പൊതു വിദ്യാലയങ്ങളോടുചേർന്ന് പ്രവർത്തിക്കുന്ന പ്രീ സ്കൂളുകളാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് മുഴുവൻ ഗവ. എയ്ഡഡ് വിദ്യാലയങ്ങളോടുചേർന്നും പ്രീപ്രൈമറികൾ ആരംഭിക്കാനും പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കാനും സർക്കാർ തയാറാകണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. 2012ന് ശേഷമുള്ള അധ്യാപകരെയും ആയമാരെയും അംഗീകരിക്കേണ്ടതില്ലെന്നും അവർക്ക് സർക്കാർ നിശ്ചയിച്ച ശമ്പള ആനുകൂല്യങ്ങൾ നൽകേണ്ടെന്നും ഉത്തരവിൽ പറയുന്നു. ജില്ലയിൽ മാത്രം പ്രസ്തുത മേഖലയിൽ 900ത്തോളം ജീവനക്കാരും 13500ഓളം കുട്ടികളും വഴിയാധാരമാകും വിധമുള്ള ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയാറാവണം. പതിനായിരക്കണക്കിന് കുട്ടികൾക്കാണ് അംഗീകാരമില്ലെന്ന കാരണത്താൽ ഗവൺമെന്‍റ് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത്. എ.കെ.എസ്.ടി.യു ജില്ല പ്രസിഡന്‍റ് വിനയൻ കല്ലത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് എൻ. ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി അധ്യാപക പ്രതിനിധികളായ ചിത്ര, പി. പുഷ്പ,കോമളവല്ലി, കെ. ഗീത, സി. ശാലിനി, പി. ജയശ്രീ, തങ്കമണി. സജിത, എ.കെ.എസ്.ടി.യു നേതാക്കളായ കെ. പത്മനാഭൻ, സുനിൽകുമാർ കരിച്ചേരി, പി. രാജഗോപാലൻ, എം.ടി. രാജീവൻ, ഇ.വി. നാരായണൻ, എ. സജയൻ, ടി.എ. അജയകുമാർ എന്നിവർ സംസാരിച്ചു.
Next Story