Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബസ് ജീവനക്കാർ തമ്മിൽ...

ബസ് ജീവനക്കാർ തമ്മിൽ അടിയോടടി; എട്ടോളം പേർക്കെതിരെ കേസെടുത്തു

text_fields
bookmark_border
കാഞ്ഞങ്ങാട്: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സമയത്തെച്ചൊല്ലി അടിയോടടി. ഒടുവില്‍ എട്ടോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാണത്തൂര്‍-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന കുടജാദ്രി, അല്‍മാസ് ബസുകളിലെ ജീവനക്കാരാണ് മൂന്നുതവണയായി ഏറ്റുമുട്ടിയത്. ബുധനാഴ്ച രാവിലെ 11ഓടെ കാഞ്ഞങ്ങാട് ബസ്​സ്റ്റാൻഡില്‍ സമയത്തെച്ചൊല്ലി ഇരുബസിലെയും ജീവനക്കാര്‍ തമ്മില്‍ ആദ്യ വാക്കേറ്റവും കൈയാങ്കളിയും നടന്നു. ഇതിനിടയില്‍ കുടജാദ്രി ബസിലെ ജീവനക്കാര്‍ അല്‍മാസിലെ ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. മറ്റ് ബസ്​ ജീവനക്കാര്‍ ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് അയക്കുകയും ചെയ്തു. തങ്ങളെ കൈയേറ്റം ചെയ്ത കുടജാദ്രി ബസ്​ ജീവനക്കാരെ ഉച്ചകഴിഞ്ഞ് പാണത്തൂര്‍ ബസ്​ സ്റ്റാൻഡില്‍വെച്ച് അല്‍മാസിലെ ജീവനക്കാര്‍ തിരിച്ച് കൈയേറ്റം ചെയ്തു. സംഭവമറിഞ്ഞ് രാജപുരം പൊലീസ് സ്ഥലത്തെത്തുകയും ബസില്‍ യാത്രാക്കാരുള്ളതിനാല്‍ ഇരുവരെയും അനുനയിപ്പിച്ച് പറഞ്ഞുവിടുകയും ചെയ്തു. പാണത്തൂരില്‍നിന്നും കാഞ്ഞങ്ങാട്ടേക്ക് തിരിച്ചുവരുകയായിരുന്ന അല്‍മാസ് ബസിനെ കുടജാദ്രി ബസി​‍ൻെറ ഉടമയുടെ നാടായ അട്ടേങ്ങാനത്തുവെച്ച് ഒരുസംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഇറക്കിവിടുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. ഈ സംഭവത്തിലാണ് അല്‍മാസ് ബസ് ജീവനക്കാരുടെ പരാതിയില്‍ കുടജാദ്രി ബസ് ഉടമയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ പ്രിയേഷ്, ഹരി തുടങ്ങി എട്ടോളം പേര്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തത്.
Show Full Article
Next Story