Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 11:58 PM GMT Updated On
date_range 3 Feb 2022 11:58 PM GMTനാളികേരപ്പന്തൽ പേരേയുള്ളൂ, തുറക്കില്ല
text_fieldsbookmark_border
ചെറുവത്തൂർ: കാലിക്കടവ് ദേശീയപാതക്കരികിൽ ഒരു നാളികേരപ്പന്തലുണ്ട്. പിലിക്കോട് പഞ്ചായത്തിന് കീഴിലെ ഈ പന്തൽ നിലവിൽ പേരു മാത്രമായി ഒതുങ്ങി. കോവിഡ് തുടങ്ങുമ്പോൾ അടച്ചിട്ട പന്തൽ തുറക്കാത്തത് മാസങ്ങളായി. ചൂട് കാലത്ത് പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്നതിനായി വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച സ്ഥാപനമാണിത്. പയ്യന്നൂർ വിട്ടാൽ ഇത്തരം പന്തൽ കാലിക്കടവിലായിരുന്നു. അധികൃതർ വേണ്ടത്ര ശ്രദ്ധിക്കാത്തതിനാൽ പിന്നീട് കച്ചവടം നന്നേ കുറഞ്ഞു . കൊറോണ മഹാമാരിക്കാലത്ത് 2020 മാർച്ചിൽ അടച്ചിട്ട ശേഷം തുറന്നതുമില്ല. വൈദ്യുതി ഇല്ലാത്തത് ഈ പന്തലിൻെറ പ്രവർത്തനത്തെ ബാധിച്ചിരുന്നു. സൗരോർജ വൈദ്യുതി ഉണ്ടെങ്കിലും ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പറ്റിയ സാഹചര്യമില്ല. അടച്ചിട്ട ഇളനീർ പന്തൽ എത്രയും വേഗത്തിൽ ജനങ്ങൾക്കു വേണ്ടി തുറന്നു കൊടുക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം . കേര കർഷകരിൽ നിന്നും ഇളനീർ വാങ്ങുക വഴി കർഷകർക്കും ആശ്വാസമായിരുന്നു ഈ പന്തൽ. പടം.. അടച്ചിട്ട കാലിക്കടവിലെ നാളികേരപ്പന്തൽ
Next Story