Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 11:58 PM GMT Updated On
date_range 2 Feb 2022 11:58 PM GMTഒടുവിൽ കീഴൂര്‍ ഫിഷറീസ് സ്റ്റേഷനിൽ തസ്തിക അനുവദിച്ചു
text_fieldsbookmark_border
ഫി-Bഷറീ-Bസ് അസി. ഡയറക്ടർ മുതൽ എട്ടു തസ്തികകളാണ് അനുവദിച്ചത് കാസർകോട്:-B കാത്തിരിപ്പിനൊടുവിൽ കീഴൂര്‍ ഫിഷറീസ് സ്റ്റേഷനിൽ ആവശ്യമായ തസ്തികകൾ അനുവദിച്ചു. ഫിഷറീസ് -Bഅസി. ഡയറക്ടർ മുതൽ എട്ടു തസ്തികകളാണ് മന്ത്രിസഭ യോഗം അനുവദിച്ചത്. ഇതോടെ, അഞ്ചു വർഷമായി നോക്കുകുത്തിയായി നിന്ന കീഴൂർ ഫിഷറീസ് സ്റ്റേഷന് ശാപമോക്ഷമായി. ഫിഷറീസ് അസി. ഡയ-Bറക്ടര്‍, അസി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍സ് ഓഫിസര്‍, ഫിഷറീസ് ഓഫിസര്‍, ക്ലര്‍ക്ക് കം ടൈപിസ്റ്റ്, ഓഫിസ് അറ്റന്‍ഡൻറ് ഗ്രേഡ്-രണ്ട് എന്നിവരുടെ ഓരോ തസ്തികയും ഫിഷറീസ് ഗാര്‍ഡിന്റെ മൂന്നു തസ്തികകളും ഒരു കാഷ്വല്‍ സ്വീപ്പര്‍ തസ്തികയുമടക്കം എട്ട് തസ്തികകളാണ് അനുവദിച്ചത്. ഫിഷറിസ് സ്റ്റേഷൻ പ്രവർത്തിക്കുന്നതിന് ഈ തസ്തികകൾ മതിയാവും. മത്സ്യബ-Bന്ധന-Bത്തില്‍ ഏര്‍പ്പെടുന്നതിനിടെ അപകടത്തില്‍പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് ജില്ലയില്‍ നിലവില്‍ സംവിധാനം ഇല്ല. അത്യാഹിതം ഉണ്ടാകുമ്പോള്‍ ഇതര ജില്ലയിലെ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് പരിഹരിക്കുന്നതിന് 2016ല്‍ കീഴൂര്‍ ഫിഷറീസ് സ്റ്റേഷന് വേണ്ടി തീരദേശ വികസന കോര്‍പ്പറേഷന്‍ 50 ലക്ഷം രൂപ ചെലവില്‍ കെട്ടിടം നിര്‍മിച്ചു. ആവശ്യമായ തസ്തിക അനുവദിക്കാത്തതിനാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചില്ല. സ്റ്റേഷന-B്റ-Bെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. വിഷയം നിയമസഭയില്‍ സബ്മിഷനായും ഉന്നയിച്ചു. ഇതെല്ലാം -Bകണ-Bക്കിലെടുത്താണ് ഇപ്പോൾ തസ്തിക അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. kizhoor fir-Be -Bstation കീഴൂര്‍ ഫിഷറീസ് സ്റ്റേഷൻ---B
Next Story