Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅവധി കഴിഞ്ഞ്​ കലക്ടർ...

അവധി കഴിഞ്ഞ്​ കലക്ടർ തിരിച്ചെത്തി

text_fields
bookmark_border
കാസർകോട്​: ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്​ അവധി കഴിഞ്ഞ്​ തിരിച്ചെത്തി. ജനുവരി 22 മുതലായിരുന്നു ഇവർ അവധിയിൽ പ്രവേശിച്ചത്​. എ.ഡി.എമ്മിനായിരുന്നു കലക്ടറുടെ ചുമതല. സി.പി.എം ജില്ല സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു കലക്​ടർ അവധിയിൽ പോയത്​. ജനുവരി 21ന്​ സി.പി.എം ജില്ല സമ്മേളനം നടക്കുന്നതി‍ൻെറ തലേന്ന്​ ജില്ലയിൽ പൊതുപരിപാടികൾ വിലക്കി കലക്ടർ ഉത്തരവിറക്കിയിരുന്നു. കോവിഡ്​ സ്ഥിരീകരണ കണക്കി‍ൻെറ അടിസ്ഥാനത്തിലായിരുന്നു നടപടി. രണ്ട്​ മണിക്കൂറിനകം ഉത്തരവ്​ പിൻവലിക്കുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം കണക്കാക്കിയാണ്​ ജില്ലതല നിയന്ത്രണ​മെന്ന സർക്കാർ തീരുമാനത്തി‍ൻെറ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്​​ പിൻവലിച്ചത്​. ഇതിനെതിരെ കലക്ടർക്കെതിരെ വ്യാപക വിമർശനമുയരുകയും ഉത്തരവ്​ ചോദ്യം ചെയ്ത്​ നൽകിയ ഹരജിയിൽ കാസർകോട്​ ജില്ലയിൽ പൊതുപരിപാടികൾ ഹൈകോടതി വിലക്കുകയും ചെയ്തു. തുടർന്ന്​ സി.പി.എം സമ്മേളനം ഒറ്റദിവസം കൊണ്ട്​ അവസാനിപ്പിക്കുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ്​ കലക്ടർ അവധിയിൽ​പോയ വിവരവും പുറത്തുവന്നത്​. എന്നാൽ, നേരത്തേ നൽകിയ അപേക്ഷയിലാണ്​ അവധിയിൽ പോയതെന്നാണ്​ ഔദ്യോഗിക വിശദീകരണം വന്നത്​. കലക്ടറുടെ അഭാവത്തിൽ നടന്ന റിപ്പബ്ലിക്​ ദിനാഘോഷവും വിവാദമായി. മന്ത്രി അഹമ്മദ്​ ദേവർകോവിൽ ദേശീയപതാക തലകീഴായി ഉയർത്തിയതാണ്​ നാണക്കേടായത്​. സംഭവത്തിൽ രണ്ട്​ പൊലീസ്​ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്​. എന്നാൽ, പതാക ഉയർത്തൽ ചടങ്ങി‍ൻെറ ഉത്തരവാദിത്തമുള്ള റവന്യൂ ഉദ്യോഗസ്​ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പൊലീസിൽ അമർഷമുണ്ട്​. ഇക്കാര്യത്തിൽ കലക്ടർ എന്ത്​ നിലപാടെടുക്കുമെന്നതും ​​​​ശ്രദ്ധേയമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story