Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിസ്മയം സൃഷ്ടിച്ച്​​...

വിസ്മയം സൃഷ്ടിച്ച്​​ റിഷാൻ

text_fields
bookmark_border
കാസർകോട്​: നൂറ്റ​മ്പതോളം കാറുകളുടെ ബ്രാൻഡ്​ നിമിഷങ്ങൾക്കകം ഓർത്തെടുത്ത്​ അഞ്ചുവയസ്സുകാരൻ റിഷാൻ രൂപേഷ്​. കാർ ബ്രാൻഡുകളുടെ ലോഗോ കാണിച്ചുകൊടുത്താലും പാതി മായ്​ച്ചാലും സംശയമൊന്നുമില്ലാതെ റിഷാൻ ഉത്തരം പറയും. മുപ്പത്തഞ്ചോളം സോഷ്യൽ മീഡിയ ബ്രാൻഡുകൾ, പക്ഷികളുടെയും മൃഗങ്ങ​ളുടെയും പേരുകൾ എല്ലാം മിനിറ്റുകൾക്കകം പറയാൻ കഴിയുമെന്നതാണ്​ പ്രത്യേകത. ഒരുമിനിറ്റിനകം ഇത്തരം കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുമെന്നത്​ മുൻനിർത്തി റിഷാന്​ ഇന്ത്യ ബുക്ക്​ ഓഫ്​ റെക്കോഡിലും കലാം വേൾഡ്​ റെക്കോഡിലും ഇടം നേടാനായി. ഓൺലൈനായി നടത്തിയ മത്സരത്തിലാണ്​ ഈ അഞ്ചുവയസ്സുകാരൻ കഴിവ്​ ​പ്രകടമാക്കിയത്​. കാസർകോട്​ കയ്യൂർ സ്വദേശികളായ അങ്കപ്പിലാവിൽ രൂപേഷി​ന്‍റെയും കോട്ടയിൽ പ്രവിമോളു​ടെയും മകനായ റിഷാൻ രൂപേഷ്​ ഡൽഹി പബ്ലിക്​ സ്കൂൾ എൽ.കെ.ജി വിദ്യാർഥിയാണ്​.
Show Full Article
Next Story