Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:34 AM IST Updated On
date_range 29 Jan 2022 5:34 AM ISTകോവിഡ് കാലത്ത് ഗണിത പഠനകിറ്റും വിഡിയോകളും വീട്ടിലേക്ക്
text_fieldsbookmark_border
തൃക്കരിപ്പൂർ: കോവിഡ് അടച്ചിടലിൻെറ രണ്ടാം വരവിൽ മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്ക് ഗണിതം രസകരമാക്കുന്നതിനായി വേറിട്ട പരിപാടികളുമായി സമഗ്ര ശിക്ഷ. ഗണിതത്തിൻെറ അടിസ്ഥാനശേഷികൾ ഉറപ്പിക്കുന്ന പ്രവർത്തന പാക്കേജുകളും പഠനോപകരണ കിറ്റും പ്രവർത്തന വിഡിയോകളും കുട്ടികളുടെ വീട്ടിലെത്തും. കേന്ദ്രം തയാറാക്കിയ പഠനപരിപോഷണ പരിപാടിയായ ഗണിത വിജയം വീട്ടിലും വിദ്യാലയത്തിലും എന്ന പരിപാടിയുടെ ഭാഗമായി വീട്ടിൽ അധ്യാപകന്റെ മേൽനോട്ടത്തിൽ ഗണിതകേളികൾ വിഡിയോകളുടെ സഹായത്തോടെ സംവദിക്കും. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ പ്രവർത്തനങ്ങൾ ചെയ്യും. പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന പഠനോപകരണ കിറ്റ് സമഗ്രശിക്ഷ കാസർകോട് വിതരണം ചെയ്യും. സംഖ്യാബോധം, സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നീ അടിസ്ഥാന ശേഷികൾ ഒരോ കുട്ടികളിലും ഉറക്കുന്നതുവരെ വീടുകളിൽ പ്രവർത്തനം തുടരും. ഒരാഴ്ച ചുരുങ്ങിയത് രണ്ട് വിഡിയോകളാണ് കുട്ടികളുടെ വീടുകളിൽ എത്തുക. ജില്ലതലത്തിൽ അധ്യാപകർക്കുള്ള പരിശീലനം പൂർത്തിയായി. വരുംദിവസങ്ങളിൽ രക്ഷിതാക്കൾക്കുള്ള ശില്പശാല ജില്ലയിലെ മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ രക്ഷിതാക്കൾക്കും ലഭിക്കും. സംസ്ഥാന തലത്തിൽ 40 ഓളം പ്രവർത്തന വിഡിയോകളും പ്രവർത്തന പാക്കേജുകളും തയാറാക്കിക്കഴിഞ്ഞു. ഒരോ കുട്ടിക്കും ആവശ്യമായ പഠനോപകരണ കിറ്റാണ് രക്ഷിതാക്കളുടെ ശില്പശാലയിലൂടെ നിർമിക്കേണ്ടത്. tkp ganitha silpashala ഗണിതവിജയം ജില്ല ശിൽപശാലയിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story