Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:33 AM IST Updated On
date_range 29 Jan 2022 5:33 AM ISTടി.എ. ഇബ്രാഹിം അനുസ്മരണം
text_fieldsbookmark_border
കുമ്പള: മൊഗ്രാൽ മീലാദ് നഗർ മീലാദ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മൊഗ്രാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് ഹാദി തങ്ങൾ മൊഗ്രാൽ അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് അംഗം ഇബ്രാഹിം പ്രാർഥനക്ക് നേതൃത്വം നൽകി. എം.എ. അബ്ദുറഹ്മാൻ അക്ഷയ അധ്യക്ഷത വഹിച്ചു. ടി.എ. ജലാൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ട്രസ്റ്റ് ചാരിറ്റിയുടെ ഭാഗമായി മൂന്ന് നിർധന കുടുംബങ്ങൾക്ക് ധനസഹായവും വിതരണം ചെയ്തു. എം.എം. റഹ്മാൻ, എം.പി. അബ്ദുൽ ഖാദർ, എം.എ. മൂസ, പി.വി. അൻവർ, എം.എ. ഇക്ബാൽ, കെ.എ. മുഹമ്മദ്, എ.എം. അബ്ദുൽ ഖാദർ, കെ.എം. കാദർ, ടി.എം. ഇബ്രാഹിം, ടി.പി. മിഥിലാജ്, ജവാദ്, ഫായിസ്, സുറൈക്ക്, ഹാഷിർ എന്നിവർ സംസാരിച്ചു. എം.എസ്. അബ്ദുല്ല കുഞ്ഞി നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story