Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 11:58 PM GMT Updated On
date_range 28 Jan 2022 11:58 PM GMTസ്‌കോളര്‍ഷിപ് അപേക്ഷ തീയതി നീട്ടി
text_fieldsbookmark_border
കാസർകോട്: 2021-22 വര്‍ഷത്തില്‍ പ്രഫഷനല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട സമയപരിധി ഫെബ്രുവരി 28 വരെ നീട്ടി. ഓണ്‍ലൈന്‍ മുഖേന അയച്ച അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും അടുത്ത പ്രവൃത്തിദിവസം തന്നെ പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി ഓഫിസില്‍ ഹാജരാക്കണം.ഫോണ്‍ 04994 256860. ജൽജീവന്‍ മിഷനില്‍ ഒഴിവ് കാസർകോട്: ജല അതോറിറ്റിയുടെ കാസർകോട് ഡിവിഷന്‍ ഓഫിസിനു കീഴില്‍ ജൽ ജീവന്‍ മിഷന്‍ പദ്ധതിയുടെ 2021-22 വര്‍ഷത്തെ പ്രവൃത്തികളുടെ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി 740 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. സിവില്‍/മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ ഡിഗ്രിയാണ് യോഗ്യത. ഫെബ്രുവരി രണ്ടിന് അഞ്ചിന് മുമ്പ് ബയോഡാറ്റ jjmksd14@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം.
Next Story