Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 5:37 AM IST Updated On
date_range 28 Jan 2022 5:37 AM ISTഅംബേദ്കർ വായനശാല കെട്ടിടം നാടിന് സമർപ്പിച്ചു
text_fieldsbookmark_border
കോലാച്ചിയെടുക്കം: മുളിയാർ - ചെങ്കള അതിർത്തി ഗ്രാമമായ കോലാച്ചിയടുക്കം പ്രദേശത്ത് 1990 ൽ പ്രവർത്തനമാരംഭിച്ച അംബേദ്കർ വായനശാലക്ക് പുതിയ കെട്ടിടമായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ലൈബ്രറി കെട്ടിടം തുറന്നു കൊടുത്തു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷനായി. മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.വി. മിനി മുഖ്യാതിഥിയായി. കുട്ടികളുടെ പാർക്കിൻെറ ഉദ്ഘാടനം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, ഷട്ടിൽ ബാഡ്മിന്‍റൺ കോർട്ടിന്റേത് ജില്ല പഞ്ചായത്ത് അംഗം പി.ബി. ഷഫീഖ്, മെമ്പർഷിപ് ഉദ്ഘാടനം വാർഡ് മെംബർ അഡ്വ. ജുനൈദ്, പുസ്തക വിതരണം ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ, കലാ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണവും മെമന്റോ വിതരണവും രവീന്ദ്രൻ പാടി എന്നിവർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ ഇ. മോഹനൻ സംസാരിച്ചു. ,വായനശാല പ്രസിഡന്‍റ് നാസർ കുഞ്ചാർ, സെക്രട്ടറി കെ.എം. ചന്തുക്കുട്ടി, ട്രഷറർ റസാഖ് കോലാച്ചിയടുക്കം എന്നിവർ നേതൃത്വം നൽകി. park അംബേദ്കർ വായനശാലയുടെ കുട്ടികളുടെ പാർക്കിൻെറ ഉദ്ഘാടനം നിർവഹിച്ചശേഷം രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയും ഊഞ്ഞാലിൽ ആടുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story