Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 11:58 PM GMT Updated On
date_range 25 Jan 2022 11:58 PM GMTജന്മദിനം നന്മദിനമാക്കി ശരണ്യ
text_fieldsbookmark_border
നീലേശ്വരം: അർബുദരോഗികൾക്ക് ദാനം നൽകുക ലക്ഷ്യമിട്ട് വളർത്തിയ തലമുടി മുറിച്ചുനൽകി അട്ടേങ്ങാനം മൂരിക്കടയിലെ ശരണ്യയുടെ ജന്മദിനാഘോഷം. അർബുദരോഗികൾക്ക് ആവശ്യമായ തലമുടി നൽകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നെന്ന തൃശൂർ ഹെയർ ബാങ്കിന്റെ വാട്സ്ആപ് കൂട്ടായ്‌മയിലെ സന്ദേശം ശ്രദ്ധയിൽപെട്ടതോടെയാണ് ഇതേക്കുറിച്ച് ആലോചിച്ചത്. അട്ടേങ്ങാനത്തെ വ്യാപാരിയും പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവർത്തകനുമായ ശ്രീകാന്തിന്റെ പ്രോത്സാഹനം കൂടിയായപ്പോൾ വീട്ടുകാരും അയൽക്കാരും ശരണ്യയുടെ തീരുമാനം ശരിവെച്ചു. 24ാം ജന്മദിനമായ ഞായറാഴ്‌ച രാവിലെ വീട്ടുകാരുടെ മുന്നിൽവെച്ച് തലമുടി മുറിച്ചുമാറ്റി. പിന്നീട് കൊറിയർ വഴി തൃശൂർ കേശബാങ്കിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. nlr sharnya hair അട്ടേങ്ങാനം മൂരിക്കടയിലെ ശരണ്യ
Next Story