Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസായിറാം ഭട്ടിനെ...

സായിറാം ഭട്ടിനെ അനുസ്മരിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവർത്തകൻ ഗോപാലകൃഷ്​ണ സായിറാം ഭട്ടി‍ൻെറ വിയോഗത്തിൽ ജീവവായു കൂട്ടായ്മ ലൈവ് അനുശോചന സദസ്സ്​ നടത്തി. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്​ഷൻ മിഷൻ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, ഇന്ത്യൻ നാഷനൽ വിമൻസ്​ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഹസീന, സിന്ധു ബാബു, ഫസലുറഹ്മാൻ, എം.സി.എ. നാസർ, ജമാഅത്തെ ഇസ്​ലാമി ജില്ല സെക്രട്ടറി ബഷീർ ശിവപുരം, ഇഖ്ബാൽ കൂട്ടായ്മ കൺവീനർ അഹമ്മദ് കിർമാണി, ഖത്തർ കൾചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ്​ മുഹമ്മദ് കുഞ്ഞി തായലക്കണ്ടി, സാഹിത്യകാരന്മാരായ സുറാബ്, ഇബ്രാഹിം ചെർക്കള, അജാനൂർ ഗ്രാമ പഞ്ചായത്ത് അംഗം സി. കുഞ്ഞാമിന, ജമാഅത്തെ ഇസ്​ലാമി വനിത വിങ്​ ജില്ല പ്രസിഡൻറ്​ വി.കെ. ജാസ്മിൻ തുടങ്ങിയവർ സായി റാം ഭട്ടിനെ അനുസ്മരിച്ചു. ജീവവായു കൂട്ടായ്മ കൺവീനർ അബ്ദുസ്സമദ് അതിഞ്ഞാൽ സ്വാഗതം പറഞ്ഞു.
Show Full Article
Next Story