Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 12:02 AM GMT Updated On
date_range 25 Jan 2022 12:02 AM GMTകാരുണ്യ പ്രവർത്തനത്തിന് കൈത്താങ്ങ്
text_fieldsbookmark_border
കാഞ്ഞങ്ങാട് : പാണത്തൂർ ലോറി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി വടംവലി അസോസിയേഷനും. ജില്ല പ്രസിഡൻറ് നീലേശ്വരത്തെ കെ. പി. അരവിന്ദാക്ഷൻ ഒരുലക്ഷം രൂപ കുടുംബത്തിന് നൽകി. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ജനകീയ കമ്മിറ്റി ചെയർമാനുമായ പ്രസന്ന പ്രസാദിന് തുക കൈമാറി. കഴിഞ്ഞ മാസം 23നാണ് പാണത്തൂർ പരിയാരത്ത് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് മരം കയറ്റിറക്ക് തൊഴിലാളികളായ കുണ്ടുപ്പള്ളിയിലെ മോഹനൻ, ബാബു, എങ്കപ്പു, നാരായണൻ എന്നിവർ മരിച്ചത്. കുടുംബത്തെ സംരക്ഷിക്കുന്നതിനുവേണ്ടി പനത്തടി ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിലാണ് ജനകീയ കമ്മിറ്റി രൂപവത്കരിച്ചത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. കുര്യാക്കോസ്, ജനകീയ കമ്മിറ്റി വൈസ് ചെയർമാന്മാരായ കെ.കെ. വേണുഗോപാൽ, കെ.ജി. ജെയിംസ്, കൺവീനർ എം.എം. തോമസ്, ജനപ്രതിനിധികളായ വിൻസൻെറ്, സുപ്രിയ ശിവദാസ്, കെ.എസ്. പ്രീതി, ഹരിദാസ്, രാധാകൃഷ്ണൻ ഗൗഡ എന്നിവർ സംബന്ധിച്ചു.
Next Story