Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 12:01 AM GMT Updated On
date_range 25 Jan 2022 12:01 AM GMTവ്യാജ വിലാസത്തിലുള്ള പാസ്പോർട്ടുകളും യാത്രാരേഖകളും പിടികൂടി
text_fieldsbookmark_border
ഉദുമ: വ്യാജ വിലാസത്തിലുള്ള പാസ്പോർട്ടുകളും യാത്രാരേഖകളും വീട്ടിൽനിന്ന് പിടികൂടി. കളനാട് കീഴൂർ സ്വദേശിയായ അബ്ദുൽ ഖാദറിൻെറ വീട്ടിൽ ഞാഴറാഴ്ച മേല്പറമ്പ സി.ഐ ടി. ഉത്തംദാസും സംഘവും നടത്തിയ പരിശോധനയിൽ ബദിയടുക്ക ചേടിക്കൽ ഹസ്സൻ കുട്ടി എന്നയാളുടെ വിലാസത്തിലുള്ള മൂന്ന് പാസ്പോർട്ടുകളും വിമാന ടിക്കറ്റടക്കമുള്ള യാത്രാ രേഖകളുമാണ് പിടിച്ചെടുത്തത്. പാസ്പോർട്ടിലെ വിലാസവും യാത്രാവിവരങ്ങളും സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഹാജരാകുന്നതിന് അബ്ദുൽ ഖാദറിന് നോട്ടീസ് നല്കി. കൂടുതൽ വിവരങ്ങൾക്കായി പാസ്പോർട്ട് ഓഫിസർക്ക് പൊലീസ് റിപ്പോർട്ട് നല്കും. തെറ്റായ വിലാസം നല്കി പാസ്പോർട്ട് സംഘടിപ്പിച്ചതിന് ഇന്ത്യൻ പാസ്പോർട്ട് നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹോസ്ദുർഗ് കോടതിയുടെ സെർച് വാറൻറ് പ്രകാരം ഞായറാഴ്ച നടത്തിയ പരിശോധനയിൽ മേല്പറമ്പ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ശശിധരൻ പിള്ള, പൊലീസുകാരായ ഷീബ, രജീഷ് എന്നിവർ പങ്കെടുത്തു. കോവിഡ്: പുത്തരി അടിയന്തിരങ്ങൾ മാറ്റി ഉദുമ: പുതൃക്കൊടി കൊപ്പൽ വയനാട്ടുകുലവൻ തറവാട്ടിൽ പുത്തരി അടിയന്തിരം 26ന് നടക്കും. വാരാന്ത്യ കോവിഡ് നിബന്ധനകളെ മാനിച്ച് 30ന് നടക്കാനിരുന്ന ഉദുമ കപ്പണക്കാൽ തറവാട്ടിൽ 31നും തെക്കേക്കര കുണ്ടിൽ തറവാട്ടിൽ ഫെബ്രുവരി ഒന്നിനും മാങ്ങാട് പുതിയപുര തറവാട്ടിൽ മൂന്നിനും പുത്തരി അടിയന്തിരം മാറ്റി നിശ്ചയിച്ചു.
Next Story