Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 12:03 AM GMT Updated On
date_range 24 Jan 2022 12:03 AM GMTശിരിബഗിലു സ്കൂൾ യു.പിയാക്കാൻ മന്ത്രിക്ക് നിവേദനം
text_fieldsbookmark_border
കാസർകോട്: ശിരിബഗിലു ജി.ഡബ്ല്യു.എൽ.പി സ്കൂൾ യു.പി സ്കൂളായി ഉയർത്തണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ച് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനെ കണ്ട് നിവേദനം നൽകി. മധൂർ ഗ്രാമപഞ്ചായത്ത് അംഗം എം.പി.എ. ബഷീറാണ് നിവേദനം നൽകിയത്. 101 വർഷം പഴക്കമുള്ള സ്കൂളാണിത്. ഉളയത്തടുക്കയിൽ ആറര ഏക്കറിലധികം വരുന്ന ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്ഥലസൗകര്യമുണ്ടായിട്ടും സ്കൂളിൻെറ കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർക്ക് എത്താൻ കഴിയുന്ന സ്ഥലത്താണ് സ്കൂൾ. ഇവിടെയുള്ള കുട്ടികൾ കാസർകോട് ടൗൺ, വിദ്യാനഗർ എന്നിവിടങ്ങളിലെ സ്കൂളുകളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ബസുകളിൽ തൂങ്ങിപ്പിടിച്ചാണ് കുട്ടികളുടെ യാത്രയെന്നും സ്കൂൾ യു.പിയാക്കുന്ന കാര്യത്തിൽ അനുകൂല തീരുമാനമെടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. devarkovil മന്ത്രി അഹമ്മദ് ദേവർകോവിലിന് മധൂർ ഗ്രാമപഞ്ചായത്ത് അംഗം എം.പി.എ. ബഷീർ നിവേദനം നൽകുന്നു
Next Story