Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 12:00 AM GMT Updated On
date_range 24 Jan 2022 12:00 AM GMTകുമ്പള പഞ്ചായത്ത് വികസന സെമിനാർ
text_fieldsbookmark_border
കുമ്പള: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാൻഡ് 2022-23 വാർഷിക പദ്ധതി രൂപവത്കരണത്തിന് വികസന സെമിനാർ സംഘടിപ്പിച്ചു. പ്രസിഡന്‍റ് യു.പി. താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സമിതി ചെയർപേഴ്സൻ പ്രേമലത കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗമായ ജമീല സിദ്ദീഖ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമവതി, പഞ്ചായത്ത് അംഗങ്ങളായ ബി.എ. റഹ്മാൻ, യൂസഫ് ഉളുവാർ, സി.എം. മുഹമ്മദ്, എം. സബൂറ, നസീമ ഖാലിദ്, റസിയ, കൗലത്ത് ബീവി, രവിരാജ്, അൻവർ ഹുസ്സൈൻ, റിയാസ്, വിദ്യാപൈ, മോഹനൻ, അജയ്, പുഷ്പ, പുഷ്പലത, വിവേകാനന്ദ ഷെട്ടി, താഹിറ ഷംസീർ, സുലോചന, ആസൂത്രണ സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് തോമസ് മാത്യു സ്വാഗതം പറഞ്ഞു.
Next Story