Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2022 12:01 AM GMT Updated On
date_range 23 Jan 2022 12:01 AM GMTഅടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിെന്റ ശിലാസ്ഥാപനം നടത്തി
text_fieldsbookmark_border
കാസർകോട്: ഏതൊരു പ്രദേശത്തിെന്റയും സാമൂഹിക- സാംസ്‌കാരിക വളര്‍ച്ചയുടെ അടിസ്ഥാനമാണ് പൊതുവിദ്യാലയത്തിെന്റ വളര്‍ച്ചയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ. 100ാം വാര്‍ഷികം ആഘോഷിക്കുന്ന അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂളിന് കിഫ്ബിയിലൂടെ അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടത്തിെന്റ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനം വിദ്യാര്‍ഥികളുടെ മാനസിക വളര്‍ച്ചയെ സ്വാധീനിക്കുമെന്നും മന്ത്രി പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സൻ ഷംഷീദ ഫിറോസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ കെ.രജനി, നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്ൻ അബ്ബാസ് ബീഗം, എസ്.എസ്.കെ ജില്ല പ്രോജക്ട് ഓഫിസര്‍, പി. രവീന്ദ്രന്‍, നഗരസഭ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയര്‍ എന്‍.ഡി. ദിലീഷ്, അസിസ്റ്റന്‍റ് എൻജിനീയര്‍ വി.വി. ഉപേന്ദ്രന്‍, സ്‌കൂള്‍ പ്രഥമാധ്യാപിക കെ.എ. യശോദ എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്‍മാന്‍ വി.എം. മുനീര്‍ സ്വാഗതവും പി.ടി.എ പ്രസിഡന്‍റ് കെ.ആര്‍. ഹരീഷ് നന്ദിയും പറഞ്ഞു. ഫോട്ടോ- അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിെന്റ ശിലാസ്ഥാപനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കുന്നു. പട്ടികജാതി വിഭാഗത്തിന് സൗജന്യ പരിശീലനം കാസർകോട്: ജില്ലയിലെ പട്ടിക ജാതി യുവതി യുവാക്കള്‍ക്കായി പെരിയ ഗവ. പോളിടെക്നിക് കോളജില്‍ എം.എസ് ഓഫിസ്, ഡി.ടി.പി. കമ്പ്യൂട്ടര്‍ കോഴ്‌സുകളിലും, നാലു ചക്ര വാഹനങ്ങളുടെ ഡ്രൈവിങ്ങില്‍ മൂന്നു മാസ കാലയളവില്‍ സൗജന്യ പരിശീലനവും നല്‍കുന്നു. സ്റ്റൈപന്‍ഡ് ലഭിക്കും. കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് 10ാം ക്ലാസ് പാസായിരിക്കണം. പുരുഷന്മാര്‍ക്ക് ആരംഭിക്കുന്ന ഡ്രൈവിങ് പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കാണ് കൂടിക്കാഴ്ച. താൽപര്യമുള്ളവര്‍ ജാതി, വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും സഹിതം ജനുവരി 25 ന് പോളിടെക്നിക് കോളജ് കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്‍റര്‍ ഓഫിസില്‍ ഹാജരാകണം. കൂടിക്കാഴ്ച രാവിലെ 10 ന്. ഫോണ്‍: 7312036802, 8129990231.
Next Story