Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightടെൻഡര്‍ ക്ഷണിച്ചു

ടെൻഡര്‍ ക്ഷണിച്ചു

text_fields
bookmark_border
കാസർകോട്: നീലേശ്വരം അഡീഷനല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫിസിന് കീഴിലുളള 100 അംഗൻവാടികള്‍ക്കും നാല് മിനി അംഗൻവാടികള്‍ക്കും 2021-22 വര്‍ഷത്തെ അംഗൻവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും . ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് 12 വരെ ടെൻഡര്‍ ഫോറം വിതരണം ചെയ്യും. ഫോണ്‍ - 0467 2999520 വയോമധുരം പദ്ധതിയിലൂടെ ഗ്ലൂക്കോമീറ്ററുകള്‍ അനുവദിക്കുന്നു കാസർകോട്​: ജില്ലയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസി​​‍ൻെറ അളവ് നിർണയിക്കാന്‍ സഹായിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്ന വയോമധുരം പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 100 ഗ്ലൂക്കോമീറ്ററുകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ആധാര്‍ കാര്‍ഡി​​‍ൻെറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് റേഷന്‍ കാര്‍ഡി​​‍ൻെറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് / ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് പ്രമേഹരോഗിയാണെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ / എന്‍.ആര്‍.എച്ച്.എം. ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജനുവരി 29 നകം കാസര്‍കോട് ജില്ല സാമൂഹ്യനീതി ഓഫിസിലേക്ക് അയക്കണം. അപേക്ഷകര്‍ക്ക് 60 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഫോണ്‍ - 04994 255074.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story