Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഒടുവിൽ ജില്ലക്ക്​ മെമു...

ഒടുവിൽ ജില്ലക്ക്​ മെമു ട്രെയിൻ

text_fields
bookmark_border
-റിപ്പബ്ലിക്​ ദിനത്തിൽ മെമു യാത്ര തുടങ്ങും കാസർകോട്​: മംഗളൂരു- കണ്ണൂർ റൂട്ടിൽ മെമു കൂടി അനുവദിച്ചതോടെ സഫലമാവുന്നത്​ കാസർകോടി​‍ൻെറ ദീർഘകാല ആവശ്യം. കാസർകോട്​ റൂട്ടിൽ ​മെമു അനുവദിക്കണമെന്ന ആവശ്യം പാർലമൻെറിൽ വരെ ഉന്നയിച്ചതാണ്​. പാസഞ്ചേഴ്​സ്​ അസോസിയേഷനുകളും വിവിധ സംഘടനകളും നിവേദനങ്ങൾ ഉന്നയിച്ചിട്ടും ആവശ്യം നടപ്പാകുന്നത്​ നീണ്ടു. ഇതിനിടെയാണ്​ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ പാലക്കാട്​ റെയിൽവേ ഡിവിഷനുകീഴിലെ എം.പിമാരുടെ യോഗത്തിൽ മെമു പ്രഖ്യാപിച്ചത്​. റിപ്പബ്ലിക്​ ദിനത്തിൽ മെമു യാത്ര തുടങ്ങും. 12 കോച്ചുകളുള്ള ട്രെയിനി​‍ൻെറ സമയം പിന്നീട്​ നിശ്ചയിക്കുമെന്ന്​ ദക്ഷിണ റെയിൽവേ അറിയിച്ചു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ച യോഗത്തിൽ ജില്ലയിലെ റെയിൽവേ അവഗണന രാജ്​മോഹൻ ഉണ്ണിത്താൻ എം.പി അവതരിപ്പിച്ചു. മെമു ട്രെയിൻ അനുവദിക്കണമെന്ന് യോഗത്തിൽ ശക്​തമായി ഉന്നയിച്ചു. നിരവധിതവണ റെയിൽവേ മന്ത്രിക്കും ജനറൽ മാനേജർക്കും നിവേദനങ്ങൾ നൽകിയ കാര്യം എം.പി യോഗത്തിൽ ഓർമപ്പെടുത്തി. എം.പിയുടെ ആവശ്യം അംഗീകരിച്ചതായും മംഗളൂരു- കണ്ണൂർ റൂട്ടിൽ പുതിയ മെമു ജനുവരി 26ന് സർവിസ് തുടങ്ങുമെന്നും ജനറൽ മാനേജർ എം.പിയെ രേഖാമൂലം അറിയിക്കുകയും ചെയ്​തു. എന്നാൽ, നിലവിൽ ഓടുന്ന പാസഞ്ചർ ട്രെയിനാണ്​ മെമുവായി മാറുന്നത്​ എന്നതിൽ യാത്രക്കാർക്ക്​ നിരാശയുണ്ട്​. പുതിയ ​ട്രെയിൻ അനുവദിക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Next Story