Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 12:02 AM GMT Updated On
date_range 21 Jan 2022 12:02 AM GMTസി.പി. എം ജില്ല സമ്മേളനത്തിന് ഇന്ന് കൊടിയേറും
text_fieldsbookmark_border
കാഞ്ഞങ്ങാട്: സി.പി.എം ജില്ല സമ്മേളനത്തിന് വെള്ളിയാഴ്ച കൊടിയേറും. കേരള രൂപവത്കരണത്തിനും മുമ്പേ കമ്യൂണിസ്റ്റുകൾ ഭരിച്ചുതുടങ്ങിയ ഗ്രാമത്തിൽ ആദ്യമായെത്തിയ സമ്മേളനത്തെ വൻ ആഘോഷത്തോടെയാണ് ജനം വരവേറ്റത്. പതാക, ദീപശിഖ കൊടിമര ജാഥകളെ വരവേൽക്കാൻ വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വൻ ജനാവലിയെത്തി. ആഘോഷങ്ങൾ പരമാവധി ഒഴിവാക്കി ദീപശിഖാ ജാഥ കയ്യൂരിൽ നിന്നും പതാക ജാഥ പൈവളികയിൽ നിന്നും കൊടിമര ജാഥ ചീമേനിയിൽ നിന്നുമാണ് വന്നത്. കൊടിമരം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരനും ദീപശിഖ ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണനും പതാക സംസ്ഥാന കമ്മിറ്റിയംഗം കെ.പി സതീഷ് ചന്ദ്രനും ഏറ്റുവാങ്ങി. ജനശക്തി കലാവേദിയുടെ ബാൻഡ് മേളത്തിൻെറ അകമ്പടിയോടെയാണ് ജാഥകളെത്തിയത്. ജില്ല സമ്മേളനം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, കെ.കെ. ശൈലജ എം.എൽ.എ എന്നിവർ കഴിഞ്ഞദിവസം രാത്രിയോടെ എത്തി. സംസ്ഥാന നേതാക്കളായ പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, ടി.പി രാമകൃഷ്ണൻ, എം.വി ഗോവിന്ദൻ എന്നിവരും വെള്ളിയാഴ്ച സമ്മേളനത്തിലുണ്ടാകും. ഞായറാഴ്ചയാണ് സമാപനം. പടം: കൊടിമര ജാഥ സമ്മേളന നഗരിയായ മടിക്കൈയുടെ മണ്ണിലെത്തിയപ്പോൾ
Next Story